ബെംഗളുരു :രക്ത ദാന സന്ദേശവുമായി കന്യാകുമാരിയിൽ നിന്ന് കശ്മീർ വരെ കാൽ നടയായി യാത്രചെയ്ത് തിരിച്ച് സൈക്കിളിൽ വയനാട്ടിലേക്ക് മടങ്ങുന്ന മെൽവിൻ തോമസിന് ബാംഗ്ലൂർ കേരളസമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.കൈരളി നികേതൻ ദൊഡ്ഡ ബൊമ്മസന്ത്ര ക്യാംപസിൽ നടന്ന ചടങ്ങിൽ മല്ലേശ്വരം സോൺ ചെയർമാൻ രാജഗോ പാൽ അധ്യക്ഷത വഹിച്ചു. സമാജം പ്രസിഡന്റ് സി.പി.രാ ധാകൃഷ്ണൻ, ജനറൽ സെകട്ടറി റജികുമാർ, ജ്ജോ ജോ സഫ്, അനിൽകുമാർ, സി.എ ച്ച്.പത്മനാഭൻ, വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.