ന്യൂഡല്‍ഹി: ഈ ദിവസങ്ങളില്‍ ഇടപാട് നടത്താതെ തന്നെ 147 രൂപ 50 പൈസ അക്കൗണ്ടില്‍ നിന്ന് ഡെബിറ്റ് ചെയ്തതായി സന്ദേശം വന്നോ?. പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ അക്കൗണ്ട് ഉടമകള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.എടിഎം കാര്‍ഡ് ഉപയോഗിക്കുന്നതിന് ആന്യുവല്‍ മെയിന്റനന്‍സ് ചാര്‍ജ്, സര്‍വീസ് ഫീ എന്നി നിലകളിലാണ് ബാങ്ക് ഈ തുക ഈടാക്കിയത്.
ആന്യുവല്‍ മെയിന്റനന്‍സ് ചാര്‍ജ് എന്ന നിലയിലുള്ള 125 രൂപയും 18 ശതമാനം ജിഎസ്ടിയും ചേരുന്ന തുകയാണ് 147 രൂപ 50 പൈസ.ഡെബിറ്റ് കാര്‍ഡ് മാറ്റുന്നതിന് 300 രൂപ പ്ലസ് ജിഎസ്ടിയാണ് എസ്ബിഐ ഈടാക്കുന്നത്. സര്‍വീസ് ചാര്‍ജിന് പുറമേയാണിത്. എസ്ബിഐ മാത്രമല്ല, മറ്റു ബാങ്കുകളും എടിഎം കാര്‍ഡ് ഉപയോഗിക്കുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്.
ഹമ്ബ് ശ്രദ്ധയില്‍പെട്ടില്ല: അപകടത്തില്‍ ബൈക്ക് യാത്രികനായ ഡോക്ടര്‍ മരിച്ചു, സഹയാത്രക്കാരന് പരിക്ക്
മംഗളൂരു: റോഡിലെ ഹമ്ബ് ശ്രദ്ധയില്‍ പെടാതെ ഓടിച്ച മോട്ടോര്‍ സൈക്കിള്‍ മറിഞ്ഞ് യാത്രക്കാരന് മരിച്ചു. പിന്‍സീറ്റില്‍ സഞ്ചരിച്ചയാള്‍ക്ക് പരിക്കേറ്റു.എം.ബി.ബി എസ് കഴിഞ്ഞ് മംഗളൂരു കണിച്ചൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന നിഷാന്ത് (24) ആണ് മരിച്ചത്. ബംഗളൂറു യശ്വന്ത്പൂരിലെ റിട്ട.അധ്യാപകന് സിദ്ധരാജുവിന്റെ മകനാണ്.
ഒപ്പം ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന ബിദര്‍ സ്വദേശി ശാഖിബിനെ പരിക്കേറ്റ് മംഗളൂരു ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂത്താര് സിലികോണിയ അപാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ഇരുവരും ഡ്യൂട്ടി കഴിഞ്ഞ് അര്‍ധരാത്രി ഒരു മണിയോടെ മെഡിക്കല്‍ കോളജില്‍ നിന്ന് മടങ്ങിവരുമ്ബോള്‍ മഡക്ക ക്വട്രഗുതുവിലാണ് അപകടം. വേഗം കുറക്കാതെ ഹമ്ബില്‍ കയറിയ ബൈക്ക് ഉയര്‍ന്ന് റോഡില്‍ പതിക്കുകയായിരുന്നു. നിഷാന്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.