Home Featured ‘ഒടുവിൽ ചുരുളഴിഞ്ഞു’; ആടുകൾ നിർത്താതെ വട്ടം ചുറ്റുന്നതിന് കാരണം കണ്ടെത്തി

‘ഒടുവിൽ ചുരുളഴിഞ്ഞു’; ആടുകൾ നിർത്താതെ വട്ടം ചുറ്റുന്നതിന് കാരണം കണ്ടെത്തി

ബീജിങ്: 12 ദിവസമായി നിർത്താതെ വട്ടംകറങ്ങിക്കൊണ്ടിരിക്കുന്ന ചൈനയിലെ ആട്ടിൻ കൂട്ടത്തിന്റെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഇടം നേടിയിരുന്നത്.വടക്കൻ ചൈനയിലെ മംഗോളിയ റീജിയണിലാണ്ഈ കൗതുക സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്. ചൈനീസ് ഔദ്യോഗിക ചാനലായ പീപ്പിൾസ് ഡെയ്ലിയാണ് വീഡിയോ പുറത്തുവിട്ടത്. ഈ വീഡിയോ പുറത്ത് വന്നിത് പിന്നാലെ ആടുകളുടെ കറക്കത്തിന്റെ കാരണം എന്തായി എന്നാണ് പലരും തിരഞ്ഞത്.

പല കോണുകളിൽ നിന്നും പല നിഗമനങ്ങളും കണ്ടെത്തലും എത്തി. എന്നാൽ ആടുകൾ നിർത്താതെ വട്ട കറങ്ങുന്നതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്ററിലെ ഹാർട്ട്പുരി സർവകലാശാലയിലെ അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിലെ പ്രൊഫസറും ഡയറക്ടറുമായ മാറ്റ് ബെല്ലാണ് ഇതിന്റെ യഥാർഥ കാരണം വെളിപ്പെടുത്തിയത്. “ഒരുപാട് കാലമായി ഒരു തൊഴുത്തിൽ തന്നെയാണ് ആടുകളെ പാർപ്പിച്ചിരിക്കുന്നത്.

സ്ഥിരമായി ഒരേ തൊഴുത്തിൽ ജീവിക്കുന്നതിന്റെ വിരസത ആടുകൾക്ക് ഉണ്ടായിക്കാണും. പുറത്തേക്ക് പോകാനാവാതെ ഒരേതൊഴുത്തിൽ കഴിയുന്ന നിരാശ വളർന്നതാണ് ഇവരെ നിർത്താതെ വട്ടം കറങ്ങാൻ പ്രേരിപ്പിച്ചത്. ആദ്യം കുറച്ച് ആടുകൾ വട്ടം കറങ്ങിത്തുടങ്ങി. ബാക്കിയുള്ള ആടുകൾ അവർക്ക് പിന്നാലെ വട്ടം കറങ്ങുകയായിരുന്നു. മാറ്റ് ബെല്ല് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു.

തദ്ദേശസ്ഥാപനങ്ങളിലെ എല്ലാസേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ മൊബൈൽ ആപ്പ് വരുന്നു.

തദ്ദേശസ്ഥാപനങ്ങളിലെ എല്ലാസേവനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ മൊബൈൽ ആപ്പ് വരുന്നു. കെ-സ്മാർട്ട് (കേരള സൊലൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ) എന്നപേരിലാണ് ആപ്പ് ഒരുങ്ങുന്നത്. ആദ്യം നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും സേവനങ്ങൾ ലഭ്യമാക്കുന്നതരത്തിലാണ് ഇൻഫർമേഷൻ കേരള മിഷൻ ആപ്പ് തയ്യാറാക്കുന്നത്.നിലവിൽ പത്തിലേറെ ആപ്പുകളാണ് വിവിധ സേവനങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത്.

ഒരേസേവനത്തിന് ഒന്നിലേറെ ആപ്പുകളും ഇപ്പോൾ നിലവിലുണ്ട്. ഇതെല്ലാം ഒറ്റ ആപ്പിലാക്കുകയാണ് ലക്ഷ്യം. ട്രേഡ് ലൈസൻസും പൊതുജനങ്ങൾ പരാതികളയക്കുന്ന സംവിധാനവും ഇ-ഓഫീസ് പ്രവർത്തനങ്ങളുമാണ് ആദ്യഘട്ടത്തിൽ ലഭ്യമാവുക. പിന്നീട് ഘട്ടംഘട്ടമായി എല്ലാ സേവനങ്ങളും ലഭ്യമാകും.ഉദ്യോഗസ്ഥനും പൊതുജനങ്ങൾക്കും പ്രത്യേകം ലോഗിൻചെയ്ത് ഉപയോഗിക്കാനുള്ള സംവിധാനം ആപ്പിലുണ്ടാകും. അപേക്ഷകളുടെ നിലവിലെ സ്ഥിതിയറിയാനാകുമെന്നതിനാൽ ഓഫീസിൽ കയറിയിറങ്ങേണ്ടി വരില്ലെന്നതും ഗുണമാണ്.

സേവനങ്ങളുടെ വിവരങ്ങളെല്ലാം സംഭരിച്ചുവെക്കാനും സംവിധാനമുണ്ട്.മുഖം തിരിച്ചറിഞ്ഞും ഫോണിലെത്തുന്ന ഒ.ടി.പി. മുഖാന്തരവുമാണ് ആപ്പിലേക്ക് പ്രവേശിക്കുന്നത്. വ്യക്തികളുടെ വിവരങ്ങൾ പുറത്തുപോകാതിരിക്കാനാണിത്. ഒരു വർഷത്തിനകം സേവനങ്ങളെല്ലാം പൂർണമായും ആപ്പ് മുഖാന്തരമാകുമെന്നും അധികൃതർ പറയുന്നു. ജനുവരിയോടെ കോർപ്പറേഷനുകളിലും നഗരസഭകളിലും നടപ്പാക്കിയശേഷം പഞ്ചായത്തുകളിൽ പരീക്ഷിക്കാനും ലക്ഷ്യമിടുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group