ബി.ജെപിയുടെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ഡിഎസ് അരുണിനെതിരെ സമൂഹമാധ്യമത്തില്‍ വധഭീഷണി സന്ദേശം പോസ്റ്റ് ചെയ്തെന്ന കേസിലെ പ്രതി മുഷ്താഖ് അലി യഥാര്‍ഥത്തില്‍ സിദ്ധരുഡ ശ്രീകാന്ത് (31) ആണെന്ന് പൊലീസ് കണ്ടെത്തി.ഇതേത്തുടര്‍ന്ന് ബഗല്‍കോട്ട് പൊലീസ് അയാളെ അറസ്റ്റ് ചെയ്തു.
ബലഗാവി പ്രദേശത്തെ ശ്രീകാന്ത് മുസ്‌ലിം യുവാവിന്റെ പേരില്‍ ഫെയ്സ്ബുക് അകൗണ്ട് തുറക്കുകയായിരുന്നു.ഷിവമോഗ്ഗയില്‍ കഴിഞ്ഞ മാസം ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു സന്ദേശം. എംഎല്‍സിയുടെ പിഎ വഗീഷ് ഷിവമോഗ്ഗ ജില്ല പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അകൗണ്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.’
ഇന്ന് ഒരു ഹിന്ദു പ്രവര്‍ത്തകന്‍ മാത്രമാണ് മരിച്ചത്. പക്ഷെ, വരും ദിവസങ്ങളില്‍ നിന്റെ ഭാര്യയേയും മക്കളെയുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്’ എന്നായിരുന്നു ഭീഷണി സന്ദേശം.