ബെംഗളൂരു: കെആർ പുരത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പാർക്കിങ്ങിൽ ഉൾപ്പെടെ പരിഷ്കരണവുമായി ട്രാഫിക് പൊലീസ്. ട്രാഫിക് പൊലീസിന്റെ കണക്ക് പ്രകാരം നഗരത്തിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന മേഖലയിൽ ഒന്നാം സ്ഥാനമാണ് കെആർ പുരത്തിന്.
ഔട്ടർ റിങ് റോഡും ഓൾഡ് മദ്രാസ് റോഡും കോലാറിലേക്കുള്ള ദേശീയപാതയും സംഗമിക്കുന്ന കെആർ പുരത്ത് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.കെആർ പുരം മാർക്കറ്റിലേക്ക് പച്ചക്കറികളുമായി എത്തുന്ന ലോറികളുടെ റോഡരികിലെ അനധികൃത പാർക്കിങ് വെളുപ്പിന് തന്നെ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.
ടിൻഫാക്ടറി മുതൽ കെആർ പുരം പാലം വരെയുള്ള ഭാഗത്ത് വാഹനങ്ങൾക്ക് നിർത്തിയിടാൻ അനുമതിയുള്ള സ്ഥലങ്ങളിൽ സൂചന ബോർഡുകൾ സ്ഥാപിച്ചു.