കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന പോലീസ് സബ് ഇൻസ്പെക്ടർ (പിഎസ്ഐ) പരീക്ഷയുടെ ഫലം കർണാടക സർക്കാർ വെള്ളിയാഴ്ച പിൻവലിക്കുകയും ഒന്നിലധികം പരീക്ഷാ കേന്ദ്രങ്ങളിൽ ക്രമക്കേട് നടന്നതായി സമ്മതിക്കുകയും ചെയ്തു.
പുനഃപരിശോധന ഉടൻ നടത്തുമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.വിജ്ഞാപനവും ഫലവും പിൻവലിച്ചതായും പുനഃപരീക്ഷ നടത്തുമെന്നും പരീക്ഷക്ക് മുമ്പ് അപേക്ഷിച്ച ഉദ്യോഗാർത്ഥികളെ മാത്രം പരിഗണിക്കുമെന്നും ജ്ഞാനേന്ദ്ര അറിയിച്ചു.
ആരോപണ വിധേയരായവരെ പരീക്ഷയിൽ നിന്ന് വിലക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കലബുറഗിയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ ക്രമക്കേട് നടന്നതായി അന്വേഷണത്തിൽ ആദ്യം തെളിഞ്ഞെങ്കിലും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) അന്വേഷണം ആരംഭിച്ചതോടെ പല കേന്ദ്രങ്ങളിലും ക്രമക്കേട് നടന്നതായി കണ്ടെത്തി.
പരീക്ഷകളിലെ ക്രമക്കേട് തടയാൻ കർശന നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്നും ജ്ഞാനേന്ദ്ര പറഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളിൽ ബ്ലൂടൂത്തും മറ്റ് ഗാഡ്ജെറ്റുകളും ഉപയോഗിക്കുന്നതിനാൽ ഞങ്ങൾ സെന്ററുകളുടെ എണ്ണം കുറയ്ക്കുകയും നെറ്റ്വർക്ക് ജാമറുകൾ സ്ഥാപിക്കുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.