ബെംഗളൂരു: ഐപിഎലിന് തൊട്ടു മുൻപായി പേരിൽ മാറ്റം വരുത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇനി അറിയപ്പെടുക റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നായിരിക്കും. ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന പരിപാടിയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2014ൽ നഗരത്തിന്റെ പേര് ബെംഗളൂരുവെന്ന് പുനർനാമകരണം ചെയ്തതിന് പിന്നാലെ തന്നെ ആരാധകരിൽ ഇത്തരമൊരു ആവശ്യം ഉയർത്തിയിരുന്നു. എന്നാൽ ഇപ്പോഴാണ് ഔദ്യോഗികമായി ഇത്തരമൊരു മാറ്റം മാനേജ്‌മെന്റ് സ്വീകരിച്ചത്. കഴിഞ്ഞദിവസം വനിതാ പ്രീമിയർലീഗിൽ ആർ.സി.ബി കിരീടം ചൂടിയിരുന്നു. ചാമ്പ്യൻമാരായ വനിതാ ടീമിന് സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉജ്ജ്വല സ്വീകരണവും ഒരുക്കിയിരുന്നു.
പേര് മാറ്റത്തിനോടൊപ്പം 17ാം പതിപ്പിലേക്കുള്ള ജേഴ്സിയും ആർസിബി ചടങ്ങിൽ പുറത്തിറക്കി. ഇത്തവണ നീലയും ചുവപ്പും ചേർന്ന ജേഴ്‌സിയിലായിരിക്കും ടീം ഇറങ്ങുക. ‘ആർസിബി ചുവപ്പാണ്. ഇപ്പോൾ നീലയോട് ചേർന്നിരിക്കുന്നു. നിങ്ങൾക്കായി മികവ് പുലർത്താൻ പുതിയ കവചവുമായി ഞങ്ങൾ തയാറായിരിക്കുന്നു,’ ജേഴ്സി പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പിൽ അധികൃതർ പങ്കുവെച്ചു.
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസം സൂപ്പർതാരം വിരാട് കോഹ്ലി ടീമിനൊപ്പം ചേർന്നിരുന്നു. ഫാഫ് ഡു പ്ലെസിസ് നയിക്കുന്ന ടീമിൽ രജത് പടിദാർ, കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്‌സ്‌വെൽ, ദിനേശ് കാർത്തിക്, മുഹമ്മദ് സിറാജ് ഉൾപ്പെടെ പ്രമുഖ താരങ്ങളുണ്ട്. ബാറ്റിങ് ശക്തമാണെങ്കിലും ബൗളിങ് ശക്തമല്ലെന്നതാണ് ടീമിന് തലവേദനയാകുന്നത്. വെള്ളിയാഴ്ച ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സുമായാണ് ആർസിബിയുടെ ആദ്യ മത്സരം
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തില്‍ ഭേദഗതി, ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വരും
മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തില്‍ ഭേദഗതി വരുത്തി ഇന്ത്യന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി. പുതിയ മാറ്റം അനുസരിച്ച് ഒരു സിം കാര്‍ഡിലെ നമ്പര്‍ മറ്റൊരു സിം കാര്‍ഡിലേക്ക് മാറ്റിയാല്‍ ഏഴ് ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ആ കണക്ഷന്‍ മറ്റൊരു ടെലികോം സേവനദാതാവിലേക്ക് പോര്‍ട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ.ജൂലായ് ഒന്ന് മുതലാണ് പുതിയ ഭേദഗതി നിലവില്‍ വരിക. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തില്‍ കൊണ്ടുവരുന്ന ഒമ്പതാമത്തെ ഭേദഗതിയാണിത്. വ്യാപകമായ സിം സ്വാപ്പ് തട്ടിപ്പുകള്‍ നേരിടുന്നതിന് വേണ്ടിയാണ് പുതിയ നീക്കം. ഒരു സിം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആ സിം കാര്‍ഡിലെ നമ്പര്‍ മറ്റൊരു സിം കാര്‍ഡിലേക്ക് മാറ്റാന്‍ ഉപഭോക്താവിന് സാധിക്കും.അതേസമയം ഉപഭോക്താവ് അറിയാതെ ഫോണ്‍ നമ്പറുകള്‍ മറ്റൊരു നമ്പറിലേക്ക് മാറ്റുന്ന തട്ടിപ്പുകളും നടക്കുന്നുണ്ട്.
ഫോണ്‍ നമ്പറുകള്‍ പോര്‍ട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക്ക് പോര്‍ട്ടിങ് കോഡ് അനുവദിക്കുന്നതിലും പുതിയ മാനദണ്ഡം അവതരിപ്പിച്ചിട്ടുണ്ട്.ഇത് അനുസരിച്ച് സിം സ്വാപ്പ് ചെയ്യുകയോ റീപ്ലേസ് ചെയ്യുകയോ ചെയ്തതിന് ശേഷം ഏഴ് ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് യുപിസി കോഡിന് അപേക്ഷിച്ചാല്‍ കോഡ് നല്‍കില്ല. ഫോണ്‍ നമ്പര്‍ മാറാതെ തന്നെ ഒരു ടെലികോം കമ്പനിയുടെ സേവനത്തില്‍ നിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറാന്‍ അനുവദിക്കുന്ന സേവനമാണ് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി).2009ലാണ് ഇത് അവതരിപ്പിച്ചത്. ‘PORT സ്‌പേസ് 10 അക്ക മൊബൈല്‍ നമ്പര്‍’ നല്‍കി 1900 ലേക്ക് എസ്എംഎസ് അയച്ചാല്‍ യുപിസി ലഭിക്കും. ഈ യുപിസിയുമായി പുതിയ കമ്പനിയെ സമീപിച്ചാല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാനാവും.