Home കർണാടക ആർ.സി.ബി.യുടെ ഹോം മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ

ആർ.സി.ബി.യുടെ ഹോം മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ

by ടാർസ്യുസ്

ബെംഗളൂരു: ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്ക റ്റിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഹോം മത്സ രങ്ങൾക്ക് ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുമെന്നുറപ്പായി. ഇതിനുള്ള ഔദ്യോഗിക അനുമതി കർണാടക സർക്കാർ തി ങ്കളാഴ്ച നൽകി.ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ അധ്യക്ഷതയിൽ വിദ ഗ്‌ധസമിതി അംഗങ്ങളും ആർ. സി.ബി., ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡി.എൻ.എ.നെറ്റ്‌വർക്ക്, കർണാടക ക്രിക്കറ്റ് അസോസിയേഷൻ എന്നിവരുടെയും പ്രതിനിധികൾ പങ്കെ ടുത്ത യോഗത്തിനുശേഷമാണ് അനുമതിനൽകിയത്.ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം സീസൺ മാർച്ച് 28-ന് ആരംഭിക്കും. ഉദ്ഘാടനമത്സരത്തിൽ ആർ.സി.ബി. സൺ. റൈസേഴ്‌സ് ഹൈദരാബാദി. നെ നേരിടും. ഏഴ് ഹോം മത്സരങ്ങളിൽ അഞ്ചെണ്ണം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താനാ ണ് ആർ.സി.ബി. അനുമതിതേ ടിയത്. ഒരു പ്ലേ ഓഫ് മത്സരത്തിനും ടൂർണമെന്റിന്റെ ഫൈ നലിനും ചിന്നസ്വാമി സ്റ്റേഡിയം ആതിഥേയത്വം വഹിക്കുമെന്നാണ് കരുതുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group