Home കർണാടക യാഷ് ദയാല്‍ പുറത്തേക്ക്, ഈ സീസണില്‍ കളിക്കില്ലെന്ന് ആര്‍സിബിയുടെ സ്ഥിരീകരണം

യാഷ് ദയാല്‍ പുറത്തേക്ക്, ഈ സീസണില്‍ കളിക്കില്ലെന്ന് ആര്‍സിബിയുടെ സ്ഥിരീകരണം

by ടാർസ്യുസ്

ബെംഗളൂരു: ഐപിഎല്ലില്‍ ആർസിബിക്ക് വേണ്ടി കളിക്കാൻ യാഷ് ദയാല്‍ ഉണ്ടാകില്ലെന്ന് സ്ഥിരീകരിണം. ആർസിബി ഡയറക്ടർ ഓഫ് ക്രിക്കറ്റ് ബോബറ്റാണ് ഇക്കാര്യം അറിയിച്ചത്.വ്യക്തിപരമായ കാരണങ്ങളാല്‍ യാഷ് ദയാല്‍ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് വിവരം. ഐപിഎല്ലില്‍ യാഷ് ദയാല്‍ ഇല്ലെങ്കില്‍ കനത്ത തിരിച്ചടിയാണ് ആർ‌സി‌ബിക്ക് നേരിടേണ്ടിവരിക.നേരത്തെ, ആർസിബിയുടെ പോസ്റ്ററുകളിലും ഫ്ലക്സുകളിലും യാഷ് ദയാല്‍ ഉണ്ടാകാത്തതും വലിയ ചർച്ചകള്‍ക്ക് വഴിവച്ചു. കൂടാതെ മാർച്ച്‌ 18-ന് ആർസിബിയുടെ ക്യാമ്പില്‍ യാഷ് ദയാല്‍ എത്തിയിരുന്നില്ല. പിന്നീടുള്ള എല്ലാ സെഷനുകളില്‍ നിന്നും യാഷ് വിട്ടുനിന്നു.

യാഷ് ദയാല്‍ കളിക്കാൻ ഉണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ക്കും കാരണമായിരുന്നു.ആർ‌സി‌ബിയുടെ ക്രിക്കറ്റ് ഡയറക്ടർ ബോബറ്റിന്റെ വാർത്താസമ്മേളനത്തിലാണ് അന്തിമ തീരുമാനം അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ഉള്ളതിനാലാണ് യാഷ് വിട്ടുനില്‍ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് യാഷുമായി ചർച്ച നടത്തിയിരുന്നു. താൻ മത്സരിക്കുന്നില്ലെന്ന് അദ്ദേഹം തന്നെയാണ് തീരുമാനിച്ചതെന്ന് ബോബറ്റ് വ്യക്തമാക്കി.യാഷ് ദയാലിനെതിരെ നേരത്തെ രണ്ട് പീഡനക്കേസുകള്‍ പുറത്തുവന്നിരുന്നു. വിവാഹവാഗ്ദാനം നല്‍കി രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഇതാണ് യാഷിനെ പുറത്താക്കാൻ കാരണമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group