Home Featured ലക്ഷം വരെ അയക്കാം; യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി ആര്‍ബിഐ;

ലക്ഷം വരെ അയക്കാം; യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി ആര്‍ബിഐ;

യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.ചില പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍ക്കാണ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

ഇതുകൂടാതെ മ്യൂച്ചല്‍ ഫണ്ട് സബ്സ്‌ക്രിപ്ഷൻ, ഇൻഷുറൻസ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ്‌സ് തുടങ്ങിയ റെക്കറിംഗ് ഓണ്‍ലൈൻ ഇടപാടുകളുടെ പരിധി 15,000ല്‍ നിന്ന് 1 ലക്ഷം രൂപയായി ഉയര്‍ത്തിയതായും ആര്‍ബിഐ വ്യക്തമാക്കി.സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ ബാങ്ക് ഇടപാടുകള്‍ നടത്താൻ സാധിക്കുന്ന റിയല്‍-ടൈം പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്. ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ ഇന്ത്യയിലെവിടെയിരുന്നും ഇതുവഴി ബാങ്ക് ഇടപാടുകള്‍ നടത്താൻ സാധിക്കും. യുപിഐയുടെ ജനപ്രീതി ഉയര്‍ന്നതോടെ യുഎഇ, ഫ്രാൻസ് തുടങ്ങി പല വിദേശരാജ്യങ്ങളിലും ഇത് നടപ്പാലാക്കിയിരുന്നു

ചിത്രം പകര്‍ത്തി, പരസ്യമാക്കുമെന്ന് ഭീഷണി; ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആത്മഹത്യയില്‍ പുഷ്പ താരം അറസ്റ്റില്‍

ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ആത്മഹത്യയില്‍ തെലുങ്ക് നടന്‍ അറസ്റ്റില്‍. അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയില്‍ പ്രധാന വേഷത്തിലെത്തുന്ന ജഗദീഷ് പ്രദാപ് ബൻഡാരിയെ ആണ് പഞ്ചഗുട്ട പൊലീസ് അറസ്റ്റ് ചെയ്തത്.പഞ്ചഗുട്ട സ്വദേശിനിയായ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ മരണത്തിലാണ് അറസ്റ്റ്. യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമെന്ന് ജഗദീഷ് ഭീഷണിപ്പെടുത്തുകയായിരുന്നു. നടന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് നവംബര്‍ 29നാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ജീവനൊടുക്കിയത്.

നവംബര്‍ 27ന് യുവതി ജഗദീഷിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതി അറിയാതെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ യുവതി ജീവനൊടുക്കുകയായിരുന്നു. സംഭവത്തില്‍ പഞ്ചഗുട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ജഗദീഷ് ഒളിവില്‍ പോയിരുന്നു. ബുധനാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു. ജഗദീഷിന്റെ അറസ്റ്റ് പുഷ്പ 2ന്റെ ചിത്രീകരണത്തെ ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group