ഓണ്‍ലൈനായി വാങ്ങിയ ബ്രഡ് പാക്കറ്റിനുള്ളില്‍ ജീവനുള്ള എലി. നിതിന്‍ അറോറ എന്ന ഉപഭോക്താവിനാണ് ബ്ലിങ്കിറ്റിലൂടെ ഓണ്‍ലൈനായി വാങ്ങിയ ബ്രഡ് പാക്കറ്റില്‍ ജീവനുള്ള എലിയെ ലഭിച്ചത്. തനിക്കുണ്ടായ ദുരനുഭവം വീഡിയോയിലൂടെയാണ് ഇദ്ദേഹം കമ്പനിയെ അറിയിച്ചത്. കൂടാതെ ഇതിനൊപ്പം വീഡിയോയും കുറിപ്പും ട്വീറ്റു ചെയ്യുകയും ചെയ്തു.ഇതോടെ ഓണ്‍ലൈന്‍ ഡെലിവറികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ പങ്കിനെ കുറിച്ച് ആളുകള്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് പുതിയ വെല്ലുവിളികള്‍ക്ക് അധികൃതരുടെ ഭാഗത്ത് നിന്നും അനുയോജ്യമായ നടപടികള്‍ ഉണ്ടാകണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
എനിക്ക് പൈലറ്റിനെ കാണണം..’; വിമാനത്തിനുള്ളില്‍ വസ്ത്രം അഴിച്ച് യുവതിയുടെ പരാക്രമം, ഒടുവില്‍ സംഭവിച്ചത്.!
മോസ്കോ: വിമാനയാത്രക്കിടെ യുവതിയുടെ പരാക്രമം. വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിക്കുന്നത് ക്യാബിന്‍ ക്രൂ ചോദ്യം ചെയ്തതോടെയാണ് യുവതി അതിക്രമം കാണിച്ചത്.കോക്പിറ്റിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയും സഹയാത്രക്കാരുടെ മുന്നില്‍ വസ്ത്രമഴിക്കുകയും ചെയ്തു. റഷ്യന്‍ നഗരമായ സ്റ്റാവ്റോപോളില്‍നിന്ന് മോസ്കോയിലേക്കുള്ള യാത്രക്കിടെയാണ് സ്ത്രീയുടെ പരാക്രമം. വിമാനത്തില്‍ യാത്ര ചെയ്യുന്ന എല്ലാവരും മരിക്കുമെന്നും അവര്‍ പറഞ്ഞു. വിമാനം 33,000 അടി ഉയരത്തില്‍ പറക്കവേയാണ് ഏവരെയും ആശങ്കയിലാക്കിയത്.
49കാരിയായ അന്‍ഷെലിക മോസ്‌ക്വിറ്റിന എന്ന വനിതയാണ് പ്രശ്നമുണ്ടാക്കിയതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.ഏറെ ശ്രമപ്പെട്ടാണ് ക്രൂ അംഗങ്ങള്‍ ഇവരെ നിയന്ത്രിച്ചത്. നിങ്ങള്‍ നിയമം ലംഘിക്കുകയാണെന്ന് വനിതയോട് യാത്രക്കാരും അധികൃതരും പറഞ്ഞെങ്കിലും അവര്‍ വഴങ്ങിയില്ല. ജയിലിലോ മാനസികാരോഗ്യ കേന്ദ്രത്തിലോ പോയാലും വേണ്ടില്ല, തനിക്ക് പൈലറ്റിനെ കാണണമെന്ന് അവര്‍ വാശിപിടിച്ചു. നിയന്ത്രിക്കാന്‍ ശ്രമിച്ച ക്രൂ അംഗങ്ങളെ ആക്രമിക്കാനും ഇവര്‍ ശ്രമിച്ചു. ഒടുവില്‍ പുരുഷ ക്രൂം അംഗം ഇടപെട്ടാണ് സംഭവങ്ങള്‍ നിയന്ത്രിച്ചത്.
വനിതയെ പിന്നീട് മോസ്കോയിലെ ഷെറെമെറ്റീവോ വിമാനത്താവളത്തില്‍ പൊലീസിന് കൈമാറുകയും ചെയ്തു.