ബെംഗളൂരു : ഓൺലൈൻ ടാക്സി സർവീസ് പ്ലാറ്റ്ഫോമായ റാപ്പിഡോ വനിതാ ബൈക്ക് ടാക്സി നിരത്തിലിറക്കുന്നു. പിങ്ക് റാപ്പിഡോ എന്ന പേരിൽ ഈ വർഷം അവസാനം സർവീസ് തുടങ്ങും.
വനിതകൾക്കുവേണ്ടി വനിതകൾ ഓടിക്കുന്ന ബൈക്ക് സർവീസായിരിക്കും ഇത്. 25,000 വനിതകളുടെ തൊഴിൽ സാധ്യതയാണ് ലക്ഷ്യമിടുന്നതെന്ന് റാപ്പിഡോ സഹസ്ഥാപകൻ പവൻ ഗുണ്ടപള്ളി പറഞ്ഞു. ഓൺലൈൻ ടാക്സി സർവീസ് പ്ലാറ്റ്ഫോമായ ഊബർ അടുത്തിടെ വനിതകളുടെ ബൈക്ക് ടാക്‌സി സർവീസ് ആരംഭിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് റാപ്പിഡോയും ഈ രംഗത്തേക്ക് കടക്കുന്നത്. നേരത്തെ പുരുഷ ഡ്രൈവർമാരുടെ ബൈക്ക് ടാക്‌സി സർവീസ് റാപ്പിഡോ നടത്തിയിരുന്നു. ഇതിൽ സഞ്ചരിച്ച ചില വനിതകൾക്ക് ഡ്രൈവർമാരിൽനിന്ന് ദുരനുഭവമുണ്ടായതിനെത്തുടർന്ന് സർക്കാർ ഇടപെട്ട് സർവീസ് നിർത്തലാക്കിയിരുന്നു.
വല്ലാത്ത പ്രതികാരം തന്നെ! വാലന്റൈന്‍സ് ദിനത്തില്‍ എക്‌സ് ബോയ്ഫ്രണ്ടിന് എട്ടിന്റെ പണി കൊടുത്ത് യുവതി
വാലന്റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ പങ്കാളിക്ക് മറക്കാൻ പറ്റാത്ത പ്രണയദിനം സമ്മാനിക്കാനുള്ള തിടുക്കത്തിലായിരുന്നു മിക്കവരും. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. എന്നാൽ എട്ടിന്റെ പണിയായിരുന്നു കിട്ടിയത്.
വാലന്റൈൻസ് ദിനത്തിൽ എക്‌സ് ബോയ്ഫ്രണ്ടിനാണ് യുവതി എട്ടിന്റെ പണി നൽകിയത്. ഗുരുഗ്രാം സ്വദേശിയായ ആയുഷി റാവത്താണ് മുൻ കാമുകനായ യഷ് സാവന്തിന് പ്രണയദിനത്തിൽ മധുരപ്രതികാരം നടത്തിയത്. മുൻ കാമുകന്റെ വീട്ടിലേക്ക് 100 പിസ ഓഡര്‍ ചെയ്താണ് യുവതി യഷിനോട് പ്രതികാരം തീർത്തത്. എന്നാൽ ട്വസ്റ്റ് ഇതല്ലായിരുന്നു കാഷ് ഓണ്‍ ഡെലിവറി ഓപ്ഷനിലാണ് വീട്ടിലേക്ക് പിസ എത്തിയത്. ഇതോടെ ആകെ പെട്ട അവസ്ഥയിലായി യഷ്.
നൂറ് പിസ ബോക്‌സുകളുമായി നിൽക്കുന്ന ഡെലിവറി ബോയിയുടെ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ഡെലിവറി ബോയ് പിസ പാക്കറ്റുകളുമായി യഷിന്റെ വീട്ടിന്റെ പുറത്ത് നിൽക്കുന്നത് കാണാം. ഇതോടെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തുന്നത്. ബ്രേക്കപ്പിനെ തുടര്‍ന്നുള്ള പ്രതികാരമാണോ അതോ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്തതാണോ എന്നാണ് ആളുകൾ ചോദിക്കുന്നത്.