ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പ് അധിഷ്ഠിത ടാക്സി സർവീസായ റാപ്ഡിയോ നഗരത്തിൽ ‘ഓട്ടോ പ്ലസ് സേവനം ആരംഭിച്ചു.ഇത് റദ്ദാക്കാതെയുള്ള റൈഡുകൾ ഉറപ്പുനൽകുന്ന പ്രീമിയം ഓട്ടോറിക്ഷ സേവനമാണ് അത്കൊണ്ടുതന്നെ ബുക്കിംഗ് നടത്തിക്കഴിഞ്ഞാൽ ഡ്രൈവർമാരിൽ നിന്ന് റദ്ദാക്കലുകളൊന്നും ഉണ്ടാകില്ലെന്ന് റാപിഡോയുടെ ‘ഓട്ടോ പ്ലസ്’ സേവനം ഉറപ്പ് നൽകി.എന്നിരുന്നാലും, സാധാരണ ഓട്ടോ നിരക്കുകളെ അപേക്ഷിച്ച് ഓട്ടോ പ്ലസ് സേവനത്തിന് ഉപഭോക്താക്കൾക്ക് 25 മുതൽ 30 ശതമാനം വരെ ചിലവ് അതികം വരുമെന്ന് മാധ്യമ റിപ്പോർട്ട് പറയുന്നു.സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം നിരക്കിനേക്കാൾ കൂടുതലാണ് റാപ്പിഡോ ഓട്ടോ നിരക്കുകൾ.
2021 നവംബറിൽ, ആദ്യത്തെ രണ്ട് കിലോമീറ്ററിന് കുറഞ്ഞത് 30 രൂപയും ഓരോ അധിക കിലോമീറ്ററിന് 15 രൂപയുമായി സർക്കാർ ഓട്ടോ നിരക്ക് നിശ്ചയിച്ചു.ഓട്ടോ റൈഡുകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 33 രൂപയായി നിശ്ചയിച്ചു. സാധാരണ ഓട്ടോ റൈഡുകൾക്ക് 46 രൂപയും ഓട്ടോ പ്ലസ് റൈഡിന് 71 രൂപയുമാണ് റാപ്പിഡോ ഈടാക്കുന്നതെന്ന് മാധ്യമങ്ങൾ നടത്തിയ പരിശോധനയിൽ പറയുന്നു.റാപിഡോയുടെ പ്രസ്താവന പ്രകാരം ഡ്രൈവർമാർക്കും ഉപഭോക്താക്കൾക്കും ഓട്ടോ പ്ലസ് സേവനങ്ങൾ പ്രയോജനപ്പെടുത്തും.
ഇത് ഉപഭോക്താക്കൾക്ക് സ്ഥിരീകരിച്ച റൈഡുകൾ വാഗ്ദാനം ചെയ്യുകയും ഡ്രൈവർമാർക്ക് വരുമാന സ്ഥിരത നൽകുകയും ചെയ്യും.2023 സെപ്റ്റംബറിൽ കമ്പനി ഹൈദരാബാദിൽ ‘ഓട്ടോ പ്ലസ് സേവനം ആരംഭിച്ചു. ഇതിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
ധോനി പണം നല്‍കുന്നു’; ബൈക്കിലെത്തിയ സംഘം യുവതിയെ കബളിപ്പിച്ച് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോനിയുടെ പേര് പറഞ്ഞ് ബൈക്കിലെത്തിയ സംഘം അമ്മയുടെ കൈയില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി.ഝാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് ധോനി പണം നല്‍കുന്നുവെന്ന് പറഞ്ഞായിരുന്നു സംഘം കുട്ടിയെ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് മധുദേവിയെന്ന യുവതി രണ്ട് മക്കള്‍ക്കൊപ്പം റാഞ്ചിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. ധോനി പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് പണം നല്‍കുന്നുണ്ടെന്ന് പറഞ്ഞ് ബൈക്കിലെത്തിയ സംഘം യുവതിയെ സമീപിച്ചു. ഇതുകേട്ടപാടെ തന്നെയും അവിടേക്ക് കൊണ്ടുപോകാമോയെന്ന് മധുദേവി അവരോട് ചോദിച്ചു.
സ്ത്രീയും പുരുഷനുമടങ്ങിയ സംഘം യുവതിയെ അവിടെയെത്തിക്കാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് യുവതി എട്ടുവയസുകാരിയെ അവിടെ ഉപേക്ഷിച്ച് ഒന്നരവയസുള്ള കുട്ടിയെയും കൂട്ടി അവര്‍ക്കൊപ്പം പോയി.ഹര്‍മുവിലെ ഇലക്‌ട്രിസിറ്റി ഓഫീസിന് മുന്നിലെത്തിയപ്പോള്‍ ഇവിടെവച്ചാണ് പണം നല്‍കുന്നതെന്ന് ബൈക്കിലുള്ളവര്‍ യുവതിയോട് പറഞ്ഞു. യുവതിയുടെ ശ്രദ്ധ മാറിയപ്പോള്‍ സംഘം കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. യുവതി ഇവരെ പിന്തടുരാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവത്തില്‍ അന്വേണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ യുവതിയുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും പൊലീസ് പറയുന്നു.