Home covid19 ആശ്വാസം;ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി

ആശ്വാസം;ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് റാപ്പിഡ് ടെസ്റ്റ് ഒഴിവാക്കി

by കൊസ്‌തേപ്പ്

ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കി.48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാം. വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് ടെസ്റ്റ് ഇല്ലാതെ തന്നെ ഇനി മുതല്‍ ദുബായിയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.

അംഗീകൃത ലാബില്‍ നിന്ന് 48 മണിക്കൂറിനിടെയുള്ള ആര്‍ ടി പി സി ആര്‍ നെഗറ്റിവ് ഫലം കയ്യില്‍ കരുതണം എന്ന നിബന്ധനയില്‍ ഇളവില്ല. നിലവില്‍ ദുബായ് വിമാനത്താവളത്തിലേക്ക് മാത്രമാണ് റാപിഡ് ടെസ്റ്റ് ഒഴിവാക്കിയിട്ടുള്ളത്. യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ കേരളത്തിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് ടെസ്റ്റ് എടുക്കണം.

ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങിയാല്‍ പിസിആര്‍ ടെസ്റ്റ് ഉണ്ടാകും. അതിന്റെ ഫലം വരുന്നത് വരെ ക്വാറന്റീനില്‍ പ്രവേശിക്കണം. ആറു മുതല്‍ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഫലം പുറത്ത് വരും. നാല്പത്തിയെട്ട് മണിക്കൂറിനിടെയുള്ള പരിശോധനയയ്ക്ക് ശേഷം വിമാനത്താവളത്തിലെ റാപിഡ് ടെസ്റ്റില്‍ പരാജയപ്പെട്ട് ഒട്ടനവധി പ്രവാസികള്‍ക്ക് യാത്ര മുടങ്ങുന്നുണ്ട്. ഈ അവസ്ഥ ഇനിയുണ്ടാവില്ല. റാപിഡ് ടെസ്റ്റിന്റെ അധിക ചിലവ് ഒഴിവായി കിട്ടുന്നു എന്നതും ആശ്വാസകരമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group