Home Featured ഒത്തുതീര്‍പ്പിലൂടെ ബലാത്സംഗ കേസുകള്‍ അവസാനിപ്പിക്കാമെന്ന് കര്‍ണാടക ഹൈകോടതി; 4 പേര്‍ക്കെതിരെയുള്ള കേസ് നടപടികള്‍ റദ്ദാക്കി

ഒത്തുതീര്‍പ്പിലൂടെ ബലാത്സംഗ കേസുകള്‍ അവസാനിപ്പിക്കാമെന്ന് കര്‍ണാടക ഹൈകോടതി; 4 പേര്‍ക്കെതിരെയുള്ള കേസ് നടപടികള്‍ റദ്ദാക്കി

ബെംഗ്ളുറു:  ഐപിസി സെക്ഷന്‍ 376 പ്രകാരം ശിക്ഷാര്‍ഹമായ ബലാത്സംഗ കുറ്റത്തിന് പോലും കക്ഷികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കാമെന്ന് കര്‍ണാടക ഹൈകോടതി.ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീയുടെ പരാതിയില്‍ കുടുംബത്തിലെ നാല് പേര്‍ക്കെതിരെയുള്ള നടപടികള്‍ കോടതി റദ്ദാക്കി. ബെംഗ്ളൂറിലെ ബ്യാദരഹള്ളി സ്വദേശികളായ കെ സതീഷ്, ശ്രീനിവാസ്, കോകില, മമത എന്നിവരാണ് കോടതിയെ സമീപിച്ചത്.

സതീഷ് ബലാത്സംഗം ചെയ്തുവെന്നും മറ്റ് മൂന്ന് പ്രതികള്‍ ജീവന് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ച്‌ ഈ വര്‍ഷം ഫെബ്രുവരി 16ന് ബദരഹള്ളി പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഐപിസി സെക്ഷന്‍ 34, 376, 384, 504, 506 പ്രകാരം തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്

പിന്നീട് പരാതിക്കാരിയും കുറ്റാരോപിതരും ഒത്തുതീര്‍പ്പില്‍ എത്തുകയായിരുന്നു. ഒത്തുതീര്‍പ്പ് കോടതിയില്‍ സത്യവാങ്മൂലം വഴി ഹാജരാക്കി. സുപ്രീം കോടതിയും ഈ കോടതിയും ഡെല്‍ഹി ഹൈകോടതിയും പുറപ്പെടുവിച്ച വിധികളുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 376 പ്രകാരം ശിക്ഷാര്‍ഹമായ ബലാത്സംഗ കുറ്റത്തിന് പോലും കക്ഷികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കാമെന്ന് വിധി പുറപ്പെടുവിച്ച്‌ ജസ്റ്റിസ് എം നാഗപ്രസന്ന പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group