Home കർണാടക ബെംഗളൂരു അരീക്കരയിൽ റംസാൻ രുചി വൈവിധ്യങ്ങളുമായി ‘ഉമ്മയുടെ അത്താഴം’

ബെംഗളൂരു അരീക്കരയിൽ റംസാൻ രുചി വൈവിധ്യങ്ങളുമായി ‘ഉമ്മയുടെ അത്താഴം’

by ടാർസ്യുസ്

ബെംഗളൂരു: റംസാൻ വ്രതകാലത്തെ പ്രധാനപ്പെട്ട ഭക്ഷണമാണ് അത്താഴം പഠനത്തിനും ജോലിക്കും വേണ്ടിഅന്യ നാടുകളിൽ കഴിയുന്നവർക്ക് റംസാൻ കാലത്തെ അത്താഴം പലപ്പോഴും അന്യം നിന്ന് പോവാറാണ് പതിവ് അത് കൊണ്ട് തന്നെ പല സന്നദ്ധ സംഘടനകളും മഹല്ല് കമ്മിറ്റികളും അത്താഴ വിതരണം നടത്താറുണ്ട്.

എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഇവിടെ ഇതാ ഒരു അത്താഴ വിതരണം ബംഗ്ലുരുവിലെ ലക്ഷമി ലേയോട്ട് അരീക്കര യൂണിറ്റ് എസ്.വൈ എസ് സാന്ത്വനത്തിന് കീഴിലാണ് ഇത് നടന്ന് വരുന്നത്വ്യത്യസ്ത വീടുകളിൽ നിന്നും ഉണ്ടാക്കുന്ന ഭക്ഷണം ശേഖരിച്ച് നേരത്തെ ബുക്ക് ചെയ്തവർക്ക് നൽകുന്ന രീതിയാണിത് അത് കൊണ്ട് തന്നെ ഇതിൻ്റെ ഗുണഭോക്താക്കൾക്ക് ദിവസവും വീടുകളിൽ പാകം ചെയ്ത വ്യത്യസ്ത രുചിയിലുള്ള ഭക്ഷണമാണ് ലഭിക്കുക ദിവസവും നൂറിലേറെ ആളുകൾ ആവശ്യക്കാരായി എത്തുന്ന ഈ ” ഉമ്മയുടെ അത്താഴം ” പദ്ധതി നാല് വർഷമായി വളരെ വിജയകരമായി നടക്കുന്നുപ്രത്യേകം തയ്യാറാക്കിയ മുബൈൽ ആപ്പ് വഴിയാണ് ബുക്കിംഗ് സ്വീകരിക്കുന്നത് രുചി വൈവിധ്യത്തോടൊപ്പം കൗതുകം കൂടി കലർന്ന ഈ പദ്ധതിക്ക് ശംസുദീൻ അസ്ഹരി, ഹനീഫ് സഅ്ദി, ഫാറൂഖ്, നൗഷാദ്, ആദം, നിസാർ തുടങ്ങിയവർ നേതൃത്വം നൽകി വരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group