Home Featured വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണെന്ന് രാംദേവ്, വിവാദമായപ്പോള്‍ മാപ്പപേക്ഷിച്ച്‌ തടിതപ്പി

വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണെന്ന് രാംദേവ്, വിവാദമായപ്പോള്‍ മാപ്പപേക്ഷിച്ച്‌ തടിതപ്പി

by കൊസ്‌തേപ്പ്

വിവാദങ്ങളുടെ കൂടെപ്പിറപ്പാണ് ബാബാ രാംദേവ്. എന്നാല്‍, കഴിഞ്ഞ ദിവസം സ്ത്രീകളെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.പ്രഭാഷണത്തിനിടെ സ്ത്രീകള്‍ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരികളായാണ് കാണപ്പെടുന്നത് എന്നായിരുന്നു രാംദേവിന്‍റെ പരാമര്‍ശം. എന്നാല്‍ പരാമര്‍ശം വിവാദമായപ്പോള്‍ മാപ്പ് ചോദിച്ച്‌ തടിതപ്പി.

പതഞ്ജലി യോഗ പീഠവും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും സംയുക്തമായി താനെയില്‍ സംഘടിപ്പിച്ച യോഗ സയന്‍സ് ക്യാമ്ബില്‍ സംസാരിക്കുമ്ബോഴായിരുന്നു രാംദേവിന് നാവ് പിഴച്ചത്…!! ഏറെ സ്ത്രീകള്‍ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കവേ സ്ത്രീകള്‍ സാരിയിലും സല്‍വാര്‍ സ്യൂട്ടിലും സുന്ദരികളായി കാണപ്പെടുന്നു. തന്‍റെ കാഴ്ചപ്പാടില്‍ അവര്‍ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരികളായാണ് കാണപ്പെടുന്നത് എന്ന് രാംദേവ് പറഞ്ഞു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്‍റെ ഭാര്യ അമൃത ഫഡ്‌നവിസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിന്‍ഡെ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ ദേവേന്ദ്ര ഫഡ്നവിസിന്‍റെ ഭാര്യ അമൃത ഫഡ്‌നവിസിന്‍റെ ജീവിത ശൈലിയെ ഏറെ പ്രശംസിച്ച രാംദേവ് ഇനിയൊരു നൂറ് കൊല്ലത്തേക്ക് അമൃത ഇങ്ങനെ ചെറുപ്പമായി തുടരുമെന്നാണ് തന്‍റെ വിശ്വാസമെന്നും പറഞ്ഞിരുന്നു.

അതേസമയം, രാംദേവിന്‍റെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ പുറത്തു വന്നതോടെ നിരവധി ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതെല്ലാം കേട്ട് ചിരിയ്ക്കുന്ന അമൃതയേയും വീഡിയോയില്‍ കാണാം.

രാംദേവിന്‍റെ പ്രസ്താവന എല്ലാ സ്ത്രീകളേയും അപമാനിക്കുന്നതാണ്, രാംദേവ് രാജ്യത്തോട് മാപ്പ് പറയണമെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മലിവാള്‍ വീഡിയോ ട്വീറ്റില്‍ പങ്കുവച്ചുകൊണ്ട് ആവശ്യപ്പെട്ടു.

പതഞ്ജലി ബാബ രാംലീല മൈതാനത്ത് നിന്ന് സ്ത്രീകളുടെ വസ്ത്രം ധരിച്ച്‌ ഓടിപ്പോയത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മനസിലാകുന്നു എന്നാണ് TMC MP മഹുവ മൊയ്‌ത്ര കുറിച്ചത്. രാംദേവിന്‍റെ വിവാദ പരാമര്‍ശത്തിനെതിരെ എന്തുകൊണ്ടാണ് അമൃത ഫഡ്‌നവിസ് പ്രതികരിക്കാത്തത് എന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ചോദിച്ചു.

പരാമര്‍ശം വിവാദമായപ്പോള്‍ മാപ്പ് ചോദിക്കുന്ന ഒരു പ്രസ്തവന ബാബാ രാംദേവ് പുറത്തിറക്കി. തന്‍റെ പരാമര്‍ശങ്ങള്‍ക്ക് ക്ഷമ ചോദിച്ച അദ്ദേഹം തന്‍റെ ജീവിതത്തി ലുടനീളം സ്ത്രീ ശാക്തീകരണത്തിനായി ശ്രമിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

വിവാഹിതയാണോ ; എല്ലാ ബ്രോക്കര്‍മാരും ചോദിക്കുന്നു ; വൈറലായി യുവതിയുടെ കുറിപ്പും സ്‌ക്രീന്‍ഷോര്‍ട്ടും

സ്വന്തം നാട് വിട്ട് മറ്റു ദേശങ്ങളിലേക്ക് പോകുമ്ബോള്‍ താമസിത്തിനായി വാടക വീട് അന്വേഷിക്കുന്നത് പതിവാണ്. എന്നാല്‍ ഇതിനിടെ നാം നേരിടുന്ന നിരവധി ചോദ്യങ്ങള്‍ ഉണ്ടാകും.

അതില്‍ പ്രധാനം കല്യാണം കഴിഞ്ഞോ എന്ന ചോദ്യമാണ്. സ്ത്രീകളാണ് വീട് അന്വേഷിക്കുന്നതെങ്കില്‍ ഈ ചോദ്യത്തിന്റെ ഗൗരവം അല്‍പ്പം കൂടും. പിന്നാലെ കുറെ നിയമങ്ങളും.

ഇപ്പോഴിതാ വീട് അന്വേഷണവുമായി ബന്ധപ്പെട്ട് തനിക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ സൂചിപ്പിച്ച്‌ സമൂഹമാദ്ധ്യമത്തില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഒരു യുവതി. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,

വിവാഹിതരായ ആളുകള്‍ക്ക് ഏത് രീതിയിലുള്ള ജീവിതം വേണമെങ്കിലും നയിക്കാം. അവര്‍ക്ക് താമസിക്കുന്നതിന് എല്ലാ ഇടങ്ങളിലും വീടുകളുണ്ട്. ബാംഗ്ലൂരുവില്‍ ഞാന്‍ വീട് അന്വേഷിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. എല്ലാവരും എന്നോട് വിവാഹിതയാണോ എന്ന് ചോദിക്കുന്നു. നാളെ മുതല്‍ നഗരത്തില്‍ ഞാന്‍ വിവാഹിതയായി വേഷം ഇടും. എന്റെ ഭര്‍ത്താവിനെ ഒരു പ്രേതമായി ഞാന്‍ സങ്കല്‍പ്പിക്കും. അദ്ദേഹത്തിന് സുഹൃത്തുക്കള്‍ ഒന്നും ഇല്ലെന്ന് ഞാന്‍ മറ്റുള്ളവരെ വിശ്വസിപ്പിക്കും.

ഈ കുറിപ്പിനൊപ്പം യുവതി ഒരു ബ്രോക്കറുമായുള്ള വാട്ട്സ്‌ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവച്ചിട്ടുണ്ട്. എന്തായാലും കുറുപ്പിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്ത് വരുന്നത്. ധരാളം പേര്‍ കുറിപ്പും ചിത്രവും പങ്കുവച്ചിട്ടുമുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group