തെന്നിന്ത്യൻ നടി രംഭ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. രംഭയും കാറില്‍ ഒപ്പമുണ്ടായിരുന്ന കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു. മൂത്ത മകള്‍ സാഷ്യ്ക്ക് പരുക്കേറ്റിട്ടുണ്ട്. രംഭ തന്നെയാണ് കാര്‍ അപകടത്തില്‍ പെട്ട കാര്യം അറിയിച്ചത്.
സ്കൂളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുമ്പോള്‍ ഞങ്ങളുടെ കാറിനെ മറ്റൊരു കാര്‍ ഇടിച്ചു. ഞാനും കുട്ടികളും മുത്തശ്ശിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു, എന്റെ കുഞ്ഞ് സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശം ദിവസവും മോശം സമയവും. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കൂ. നിങ്ങളുടെ പ്രാര്‍ഥന ഞങ്ങള്‍ക്ക് വലിയ കാര്യമാണ് എന്നും രംഭ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. കാനഡയില്‍ വെച്ച് അപകടത്തില്‍ പെട്ട കാറിന്റെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മകളുടെയും ഫോട്ടോകളും രംഭ പങ്കുവെച്ചിട്ടുണ്ട്.
ഒരുകാലത്ത് ഭാഷാഭേദമന്യേ മിന്നിത്തിളങ്ങിയ നടിയാണ് രംഭ. ‘സര്‍ഗം’ എന്ന മലയാള ചിത്രത്തില്‍ വിനീതിന്റെ നായികയായിട്ടാണ് രംഭ വെള്ളിത്തിരയിലെത്തുന്നത്. ‘സര്‍ഗ്ഗം’ റിലീസായ 1992ല്‍ തന്നെ ‘ആ ഒക്കടി അഡക്കു’ എന്ന സിനിമയിലൂടെ തെലുങ്കിലുമെത്തി. തുടര്‍ന്നങ്ങോട്ട് ‘ചമ്പക്കുളം തച്ചൻ’, ‘സിദ്ധാര്‍ഥ’, ‘ക്രോണിക് ബാച്ചിലര്‍’, ‘ഉള്ളത്തൈ അള്ളിത്ത’, ‘സെങ്കോട്ടൈ’, ‘വിഐപി’ തുടങ്ങി ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായി മാറി രംഭ.
മലയാലത്തിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലുമൊക്കെ വിജയ നായികയായ രംഭ 2010ല്‍ ഇന്ദ്രകുമാര്‍ പത്മനാതനുമായി വിവാഹിതയായി. മമ്മൂട്ടി, രജനികാന്ത്, അജിത്ത്, വിജയ് തുടങ്ങിയ മുൻനിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച രംഭ വിവാഹം കഴിഞ്ഞതിന് ശേഷമാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ഇന്ദ്രകുമാര്‍ പത്മനാതൻ- രംഭ ദമ്പതിമാര്‍ക്ക് രണ്ട് പെണ്മക്കളും ഒരു മകനുമാണ് ഉള്ളത്. വ്യവസായിയായ ഭര്‍ത്താവ് ഇന്ദ്രകുമാര്‍ പത്മനാതനും മക്കള്‍ക്കുമൊപ്പം ടൊറന്റോയലാണ് രംഭ ഇപ്പോള്‍ താമസിക്കുന്നത്.
സ്വന്തം നമ്ബറിലേക്കു തന്നെ മെസേജ് അയക്കാം; വാട്ട്സാപ്പില്‍ പുതിയ അപ്ഡേറ്റ് വരുന്നു
ലോകത്ത് ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്.അടുത്തിടെയായി നിരവധി അപ്ഡേറ്റുകളാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്/ ഇപ്പോളിതാ ഉപഭോക്താക്കള്‍ക്ക് സ്വന്തം അക്കൗണ്ടിലേക്കു തന്നെ മെസേജ് അയക്കാന്‍ സാധിക്കുന്ന സൗകര്യം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
വാബീറ്റ ഇന്‍ഫോ പുറത്തുവിട്ട സ്ക്രീന്‍ ഷോട്ടുകള്‍ ഇത് വ്യക്തമാക്കുന്നു. ‘മെസേജ് വിത്ത് യുവര്‍സെല്‍ഫ്’ എന്ന് വിളിക്കുന്ന സൗകര്യമാണിത്. ഇതുവഴി സ്വന്തം അക്കൗണ്ടിലേക്ക് തന്നെ മെസേജ് അയക്കാന്‍ സാധിക്കും. ‘ന്യൂ ചാറ്റ്’ ബട്ടന് തുറന്നാല്‍ ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും. പുതിയ അപ്ഡേഷന് ലഭ്യമായാല്‍ മറ്റ് ചാറ്റുകളില്‍ അയക്കാന്‍ സാധിക്കുന്ന എല്ലാ സന്ദേശങ്ങളും നിങ്ങള്‍ക്ക് സ്വയം അയക്കാന്‍ സാധിക്കും. ടെക്സ്റ്റ് മെസേജുകളും മീഡിയാ ഫയലുകളും എല്ലാം അയക്കാന്‍ സാധിക്കും