മൈസൂരു :ബിഎസ്എൻഎൽ കർണാടക സർക്കിളാണ് തടസ്സമില്ലാതെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയത്. ഗ്രാമത്തിലെ വിവിധയിടങ്ങളിൽ 32 ആക്സസ് പോയിന്റുകളാണ് സ്ഥാപിച്ചത്. മൊബൈൽ കവറേജ് ലഭിക്കാത്തത് സംബന്ധിച്ചുള്ള പരാതികൾ ലഭിച്ചതോടെയാണ് ഗ്രാമവികസന വകുപ്പുമായി സഹകരിച്ച് വൈഫൈ സൗകര്യം ഒരുക്കിയത്. ഗ്രാമീണ മേഖലകളിൽ ഇന്റർനെറ്റ് ലഭ്യത കാര്യക്ഷമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സ്ഥലങ്ങളിലേക്ക് പദ്ധതി വ്യാപകമാക്കുമെന്നും ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ദേവേശ് കുമാർ പറഞ്ഞു.