Home Featured ബെംഗളൂരു: രാമക്ഷേത്രപ്രതിഷ്ഠ ; 22 വരെ പ്രസവചികിത്സ സൗജന്യമാക്കി സ്വകാര്യാശുപത്രി

ബെംഗളൂരു: രാമക്ഷേത്രപ്രതിഷ്ഠ ; 22 വരെ പ്രസവചികിത്സ സൗജന്യമാക്കി സ്വകാര്യാശുപത്രി

ബെംഗളൂരു: അയോധ്യയിൽ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ച് നാലുദിവസം ആശുപത്രിയിൽ പ്രസവചികിത്സ സൗജന്യമാക്കി കർണാടകത്തിലെ സ്വകാര്യാശുപത്രി.വിജയപുരയിലെ ജ്ഞാനയോഗി ശ്രീ സിദ്ധേശ്വർ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയാണ് വ്യാഴാഴ്ചമുതൽ 22 വരെ പ്രസവചികിത്സ സൗജന്യമാക്കിയത്.

ശ്രീ സിദ്ധേശ്വർ ലോകകല്യാണ ചാരിറ്റബിൾ ട്രസ്റ്റാണ് പ്രഖ്യാപനം നടത്തിയത്.വിജയപുര സിറ്റി എം.എൽ.എ. ബസനഗൗഡ പാട്ടീൽ യത്നലിന്റെ നേതൃത്വത്തിലുള്ളതാണ് ട്രസ്റ്റ്. 22 വരെ ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ രാമനും സീതയുമായി കണക്കാക്കുമെന്നും ആശുപത്രിച്ചെലവ് കൊടുക്കേണ്ടെന്നും എം.എൽ.എ. എക്സിൽ അറിയിച്ചു.

ഭാര്യമാര്‍ ലൈംഗികവൃത്തിയിലേര്‍പ്പെട്ട് സമ്ബാദിക്കും, ഭര്‍ത്താക്കന്മാര്‍ അത് ധൂര്‍ത്തടിച്ച്‌ ജീവിക്കും: വ്യത്യസ്തമായ ഈ ഗ്രാമം എവിടെയെന്നറിയാമോ

രാജ്യത്ത് പെണ്‍ഭ്രൂണഹത്യകള്‍ വർദ്ധിക്കുന്നു എന്ന റിപ്പോർട്ടുകള്‍ക്കിടയില്‍ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാക്കുന്ന ഒരു സമൂഹമുണ്ട്.മദ്ധ്യപ്രദേശിലെ ഈ ആഘോഷങ്ങള്‍ക്ക് പിന്നില്‍ വിചിത്രവും ഞെട്ടിപ്പിക്കുന്നതുമായ ഒരു കാരണമുണ്ട്.മദ്ധ്യപ്രദേശിലെ ബൻചാദ വിഭാഗമാണ് തങ്ങളുടെ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാക്കുന്നത്. പക്ഷേ ഈ ആഘോഷങ്ങള്‍ അവരെ നരകത്തിലേക്ക് തള്ളിവിടാൻ വേണ്ടിയാണെന്ന് പിന്നീടാണ് മനസിലാകുക. ലൈംഗിക തൊഴിലാളികളാണ് ഈ സമൂഹത്തിലെ മിക്കവാറും പേരും. ഉപജീവനത്തിനായി ലൈംഗികവൃത്തി ചെയ്യുന്ന ബൻചാദ സമൂഹത്തില്‍ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാകുന്നതും ഇതുകൊണ്ടാണ്,മദ്ധ്യപ്രദേശിലെ റാറ്റ്ലം, മാണ്ടാസുർ, നീമുച്ച്‌ ജില്ലകളിലാണ് ഇവർ താമസിക്കുന്നത്.

തലമുറകളായി ലൈംഗികവൃത്തി ഇവർക്ക് ഉപജീവനത്തിനുള്ള പ്രധാന മാർഗമാണ്. കറുപ്പ് കൃഷിക്കും ഇവിടം കുപ്രസിദ്ധമാണ്. ലൈംഗികവൃത്തിയിലേർപ്പെടുന്ന സ്ത്രീകളുടെ വരുമാനം ധൂർത്തടിച്ചാണ് ഇവിടുത്തെ പുരുഷൻമാരുടെ ജീവിതം. ലൈംഗികവൃത്തി കുറ്റകരമാണെങ്കിലും ഇവിടെ സമുദായത്തിന്റെ പൂർണ പിന്തുണയാണ് ഈ തൊഴിലിന് ലഭിക്കുന്നത്. ലൈംഗികവൃത്തിക്കായുള്ള മനുഷ്യക്കടത്തും ഇവർക്കിടയില്‍ സജീവമാണ്. ചെറുപ്രായത്തില്‍ തന്നെ സമുദായത്തിലെ പെണ്‍കുട്ടികളെ വൻതുകയ്ക്ക് വില്‍ക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍.

ജില്ലകളിലായി 75 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബൻചാദ സമുദായത്തിന്റെ ആകെ ജനസംഖ്യ ഏകദേശം 23,000 ആണ്, അതില്‍ 65 ശതമാനമെങ്കിലും സ്ത്രീകളാണ്. 2015ല്‍ മദ്ധ്യപ്രദേശ് വനിതാ ശാക്തീകരണ വകുപ്പ് മാണ്ടാസൂറിലെ 38 ഗ്രാമങ്ങളില്‍ സർവേ നടത്തിയിരുന്നു. ജില്ലയില്‍ അവരുടെ ജനസംഖ്യ 3,435 ആണെന്നും ഇതില്‍ 2,243 സ്ത്രീകളും 1,192 പുരുഷന്മാരുമുണ്ടെന്നും കണ്ടെത്തി. അതായത് ഓരോ പുരുഷനും രണ്ട് സ്ത്രീകള്‍ വീതം. 2012ല്‍ നീമുച്ച്‌ മേഖലയിലെഗ്രാമങ്ങളില്‍ നടത്തിയ സർവേയില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കൂടുതലാണ് 3,595 സ്ത്രീകളും 2,770 പുരുഷന്മാരും.ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഇത്തരം പ്രദേശങ്ങളില്‍ എയ്ഡ്സ് വ്യാപനം കൂടുതലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group