പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല (62) അന്തരിച്ചു. ഇന്ത്യയിലെ സമ്ബന്നരുടെ പട്ടികയിലുള്ളയാളാണ് ജുൻജുൻവാല. 3.2 ബില്യൺ അമേരിക്കൻ ഡോളറാണു ഇദ്ദേഹത്തിന്റെ ആസ്തി.ഇന്ത്യൻ ഓഹരി നിക്ഷേപകരിൽ പ്രധാനിയും ഓഹരി വിപണിയിൽ നിന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ നിക്ഷേപകനുമാണ് ജുൻജുൻവാല.
രാജ്യത്തെ പ്രമുഖ ബിസിനസ്സുകാരനും, ട്രേഡറും, ഇൻവെസ്റ്ററുമാണു രാകേഷ് ജുൻജുൻവാല.സ്വന്തമായുള്ള ഒരു ഇൻവെസ്റ്റർ പോർട്ട്ഫോളിയോവും, സ്വന്തം അസറ്റ് മാനേജ്മെന്റ് കമ്ബനിയായ റെയർ എന്റർപ്രൈസസിന്റെ ഭാഗമായുള്ള പോർട്ട്ഫോളിയോവും ഇദ്ദേഹത്തിനുണ്ട്.മുംബൈയിലെ ഒരു മാർവാഡി കുടുംബത്തിലാണു രാകേഷ് ജുൻജുൻവാലയുടെ ജനനം.
ബോംബെയിലെ ഇൻകം ടാക്സ് ഓഫീസിൽ കമ്മീഷണറായിരുന്നു പിതാവ്. ധനം കോളേജ് ഓഫ് കോമേഴ്സ് ആന്റ് എക്കണോമിക്സ് മുംബൈയിൽ നിന്നു ബിരുദം നേടിയതിനു ശേഷം അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ ഉപരിപഠനത്തിനു ചേർന്നു. ഭാര്യയും മൂന്ന് മക്കളുമാണുള്ളത്.കുറഞ്ഞ നിരക്കിലുള്ള എയർലൈനായ ആകാശ എയറിന്റെ ലോഞ്ചിംഗിലായിരുന്നു ജുൻജുൻവാല അവസാനമായി പൊതുവേദിയിൽ എത്തിയത്.
ആകാശ എയർലൈൻ പ്രവർത്തനമാരംഭിച്ച് ഉടനാണ് നെടുംതൂണായ ജുൻജുൻവാലയുടെ വിയോഗം.അസുഖ ബാധിതനായതിനെ തുടർന്ന് ഏറെ നാളെ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. വീൽ ചെയറിലായിരുന്നു അവസാന നാളുകളിൽ അദ്ദേഹം.