ബെംഗളൂരു: കന്നഡ നടന്‍ പുനീത് രാജ്‌കുമാറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് വികാരാധീനനായി രജനികാന്ത്. പുനീതുമായി തനിക്കും കുടുംബത്തിനും അടുത്ത സൗഹൃദമുണ്ടായിരുന്നു.
എന്നാല്‍ പുനീതിന്റെ സംസ്ക്കാര ചടങ്ങുകളില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് രജനികാന്ത് പറഞ്ഞു. കര്‍ണാടകയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കര്‍ണാടക രത്ന പുനീതിന് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കലിയുഗത്തില്‍ അപ്പു (പുനീത്) മാര്‍ക്കണ്ഡേയനെയും പ്രഹ്ലാദനെയും നചികേതനെയും പോലെയാണ്. അവന്‍ ദൈവത്തിന്റെ കുട്ടിയായിരുന്നു. ആ കുട്ടി കുറച്ചുകാലം ഞങ്ങള്‍ക്കിടയില്‍ ജീവിച്ചു. അവന്‍ ഞങ്ങളോടൊപ്പം കളിച്ചു ചിരിച്ചു. പിന്നീട് ആ കുട്ടി വീണ്ടും ദൈവത്തിന്റെ അടുത്തേയ്‌ക്ക് പോയി. അവന്റെ ആത്മാവ് നമ്മോടൊപ്പമുണ്ട്’ എന്നാണ് രജനികാന്ത് പറഞ്ഞത്.
എന്തുകൊണ്ടാണ് പുനീതിന്റെ സംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ ഇരുന്നതെന്നും രജനികാന്ത് വ്യക്തമാക്കി. ശസ്ത്രക്രിയ നടത്തി ഐസിയുവില്‍ ആയിരുന്നതിനാല്‍ പുനീതിന്റെ മരണവിവരം മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് തന്നെ അറിയിച്ചത്. മരണവിവരം കൃത്യസമയത്ത് അറിഞ്ഞാല്‍ പോലും ശസ്ത്രക്രിയയ്‌ക്ക് ശേഷം യാത്ര നിഷേധിച്ചതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
പെൺകുട്ടിയെ 16 കാരൻ ബലാത്സംഗം ചെയ്ത് കൊന്നു, പ്രതി സെക്സ് വീഡിയോയ്ക്ക് അടിമ
കലബുറഗി : 14 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ. പ്രതി സെക്സ് വീഡിയോക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കലബുറഗി ജില്ലയിലെ അലന്ദ താലൂക്കിലെ സർക്കാർ ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 14 വയസുകാരിയെ ചൊവ്വാഴ്ച വൈകുന്നേരം കരിമ്പിൻ തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. സെക്‌സ് വീഡിയോകൾക്ക് അടിമയായ 16 വയസ്സുള്ള ഐടിഐ വിദ്യാർത്ഥിയെയും അതേ ഗ്രാമത്തിലെ മറ്റൊരു താമസക്കാരനെയും പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.
അതേസമയം പെൺകുട്ടിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ പ്രതികൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ആളുകൾ പ്രതിഷേധിച്ചു. അഫ്‌സൽപൂർ സ്വദേശിയായ പെൺകുട്ടി പഠനത്തിനായി ബന്ധുവിനൊപ്പമാണ് കഴിഞ്ഞ മൂന്ന് വർഷമായി താമസിക്കുന്നത്. ദീപാവലി അവധിക്കാലം നാട്ടിൽ ചിലവഴിച്ച ശേഷം ഗ്രാമത്തിൽ തിരിച്ചെത്തിയതായിരുന്നു പെൺകുട്ടി. ശൌചാലയത്തിൽ പോകുന്നതിനായി ഇറങ്ങിയ പെൺകുട്ടി മണിക്കൂറുകൾ കഴിഞ്ഞിട്ടും മടങ്ങി വരാത്തത് കണ്ട് പരിഭ്രാന്തരായ ബന്ധുക്കൾ പരിസരത്ത് തിരച്ചിൽ നടത്തിയപ്പോഴാണ് കരിമ്പിൻ തോട്ടത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്.
ഈ പ്രദേശങ്ങളിലെ പല ഗ്രാമീണ വീടുകളിലും ശൌചാലയം ഇല്ലാത്തതിനാൽ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ രാത്രികളിൽ പുറത്തിറങ്ങുന്ന സ്ത്രീകൾ ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് ഇരയാകുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പൊലീസ് സൂപ്രണ്ട് ഇഷ പന്ത്, അഡീഷണൽ പൊലീസ് സൂപ്രണ്ട് പ്രസന്ന ദേശായി എന്നിവർ സ്ഥലം സന്ദർശിച്ചു. സംഭവം മാധ്യമങ്ങളളോട് വിശദീകരിക്കുമ്പോൾ പൊലീസ് സൂപ്രണ്ട് പോലും വികാരാധീനനായി.