Home Featured ലഹരിമരുന്ന് ഉണക്കി പൊടിച്ച്‌ ജ്യൂസിന്‍റെ രൂപത്തില്‍ വില്‍പ്പന ; രാജസ്ഥാന്‍ സ്വദേശി ബെംഗളൂരുവില്‍ പിടിയില്‍

ലഹരിമരുന്ന് ഉണക്കി പൊടിച്ച്‌ ജ്യൂസിന്‍റെ രൂപത്തില്‍ വില്‍പ്പന ; രാജസ്ഥാന്‍ സ്വദേശി ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളൂരു : ജ്യൂസിന്‍റെ രൂപത്തില്‍ ലഹരി മരുന്ന് വില്‍പ്പന നടത്തിയിരുന്ന പ്രതി പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ ഗുണം സിങ്ങിനെയാണ് വി.വി പുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയുടെ ഗോഡൗണില്‍ നടത്തിയ റെയ്‌ഡില്‍ 60 ലക്ഷം രൂപ വിലവരുന്ന 55 കിലോ കറുപ്പ് (opium) ഇനത്തില്‍പ്പെട്ട മയക്കുമരുന്നും പിടികൂടി. പ്രതി ജ്യൂസിന്‍റെ രൂപത്തില്‍ ലഹരി വസ്‌തു വില്‍പ്പന നടത്തുന്നതായുള്ള രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് വി.വി പുരത്ത് പ്രവര്‍ത്തിക്കുന്ന ഇയാളുടെ ഗോഡൗണില്‍ പൊലീസ് പരിശോധന നടത്തിയത്.

100 ലിറ്റര്‍ വെള്ളത്തില്‍ ഒരു ലിറ്റര്‍ മയക്കുമരുന്ന് ലായനി കലര്‍ത്തിയാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്.രാജ്യത്തിന്‍റെ പല സംസ്ഥാനങ്ങളിലേക്കും ഇവര്‍ ഇത് വിതരണം ചെയ്‌തുവന്നിരുന്നു. തോട്ടത്തില്‍ വളരെ സൂക്ഷ്‌മതയോടെയാണ് ഇവര്‍ കറുപ്പ് ചെടികള്‍ നട്ടുവളര്‍ത്തുന്നത്. ചെടി വളര്‍ന്ന് കായ്‌ക്കുന്നതോടെ ബ്ലേഡ് ഉപയോഗിച്ച്‌ ഇതിന്‍റെ ഫലം ശേഖരിക്കുന്നു. ഈ ഫലമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. ഉയര്‍ന്ന വിലയ്‌ക്കാണ് ഈ ഫലം വില്‍പ്പന നടത്തിയിരുന്നത്.ബെംഗളൂരുവില്‍ പിടിയിലായ പ്രതികള്‍, ഈ ഫലം ഉണക്കിയാണ് രാജസ്ഥാനില്‍ നിന്ന് കൊണ്ടുവരുന്നത്.

ശേഷം ഇത് പൊടിച്ച്‌ രണ്ട് ദിവസം വെള്ളത്തില്‍ ഇട്ട് വയ്‌ക്കുന്നു. ശേഷം പൊടികള്‍ മാറ്റി ഈ വെള്ളം കുപ്പിയില്‍ സൂക്ഷിക്കുന്നു. ഇത് സാധാരണ വെള്ളത്തില്‍ നിശ്ചിത അളവില്‍ കലക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്.

ഓഷ്യന്‍ഗേറ്റ് പ്രവര്‍ത്തനം നിര്‍ത്തി

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയില്‍ അന്തര്‍സ്ഫോടനം മൂലം തകര്‍ന്ന ടൂറിസ്റ്റ് അന്തര്‍വാഹിനി ടൈറ്റന്റെ ഉടമസ്ഥ കമ്ബനിയായ ഓഷ്യൻഗേറ്റ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി.എല്ലാ പര്യവേക്ഷണങ്ങളും വാണിജ്യപ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി അവസാനിപ്പിച്ചതായി കമ്ബനി വെബ്‌സൈറ്റിലൂടെ അറിയിച്ചു.വാഷിങ്ടണ്‍ ആസ്ഥാനമായ കമ്ബനിയുടെ ടൈറ്റൻ അന്തര്‍വാഹിനി ജൂണ്‍ 18നാണ് വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നത്. സ്‌ഫോടനത്തില്‍ കമ്ബനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഉള്‍പ്പെടെ അന്തര്‍വാഹിനിയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group