Home Featured വടക്കൻ കർണാടകയിൽ മഴ ;ഒരു മരണം

വടക്കൻ കർണാടകയിൽ മഴ ;ഒരു മരണം

ബംഗളുരു :ഹാവേരി വടക്കൻ കർണാടകയിൽ പരക്കെ മഴ. ഹാവേരിയിൽ മിന്നലേറ്റ് കർഷകൻ മരിച്ചു. ഹംഗൽ കൊണ്ടോജി ഗ്രാമത്തിലെ രവി നീലപ്പ ബൊമ്മനവർ (48) ആണ് മരിച്ചത്. പശുവിന് തീറ്റ നൽകുന്നതിനിടെയാണ് രവിക്ക് മിന്നലേറ്റത്. ഹംഗലിൽ മരം വീണു വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ 4 ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം താറുമാറായി. ഗദ്, ഉത്തരകന്നഡ, ചിക്കഗളൂരു, മൈസൂരു എന്നിവിടങ്ങളിലും പരക്കെ മഴ ലഭിച്ചു.

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം കിഴക്ക് – വടക്ക് കിഴക്ക് ദിശയിലേക്ക് നീങ്ങിയതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാര്‍ച്ച് 20ന് ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കും. മാര്‍ച്ച് 21ന് ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു.

ആസാനി എന്നാണ് ചുഴലിക്കാറ്റിന് നല്‍കിയിരിക്കുന്ന പേര്. ഇത്തവണ ശ്രീലങ്കയാണ് പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മാര്‍ച്ച് 22ന് ആസാനി ബംഗ്ലാദേശ് – വടക്ക് മ്യാന്‍മര്‍ തീരത്തെത്തും. ആന്‍ഡമാന്‍ തീരത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. .

You may also like

error: Content is protected !!
Join Our WhatsApp Group