Home Featured തെക്കൻ കർണാടകയിൽ കനത്ത മഴ തുടരുന്നു…

തെക്കൻ കർണാടകയിൽ കനത്ത മഴ തുടരുന്നു…

മൈസൂരു: തെക്കൻ കർണാടകയിൽ കനത്ത മഴ തുടരുന്നു. ഒഴുക്കിൽപെട്ട് 2 പേരെ കാണാതായി. മണ്ഡ്യ, മൈസൂരു, കുടക്, ചാമരാ ജനഗർ, ഹാസൻ ജില്ലകളിലാണു മഴ.കർണാടക തമിഴ്നാട് അതിർത്തിയായ ഹന്നൂരിൽ ചുരം റോഡ് ഇടിഞ്ഞതോടെ ഗതാഗതം നിരോധിച്ചു. വ്യാപകമായി കൃഷിയും നശിച്ചു.

മണ്ഡ്യ കെആർഎസ് അണക്കെട്ടിൽ ജലനിരപ്പ് ഉയർന്ന തോടെ 45,000- 50,000 ഘനയടി ജലം തുറന്നുവിട്ടു. കഴിഞ്ഞ ആഴ്ച അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 124 അടി യിലെത്തിയിരുന്നു. വൃന്ദാവൻ ഗാർഡനിൽ നിന്ന് അണക്കെട്ടിലേക്കുള്ള സന്ദർശനം നിരോധിച്ചു. മ്യൂസിക്കൽ ഫൗണ്ടനും ലൈറ്റ് ആൻഡ് ഷോയും താൽക്കാലികമായി നിർത്തി.

വെള്ളക്കെട്ട് തടയാൻ കനാൽ : മൈസൂരു ബെംഗളൂരു ദേശീയപാതയിലെ തുടർച്ചയായുള്ള വെള്ളക്കെട്ട് പ്രശ്നം തടയാൻ നടപടികൾ സ്വീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി.മദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ, ചന്ന പട്ടണ, രാമനഗര, ബിഡദി എന്നിവിടങ്ങളിൽ മഴവെള്ളക്കനാലുകൾ നിർമിക്കുന്നതിന് പദ്ധതി തയാറാക്കുമെന്ന് എൻഎച്ച്എഐ പ്രൊജകട് ഡയറക്ടർ ബി.ടി.ശ്രീധർ പറഞ്ഞു.

ഡിസംബറിനുള്ളിൽ ബെംഗളൂരു മുതൽ ശ്രീരംഗപട്ടണ വരെയുള്ള ഭാഗത്തെ റോഡ് പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുക്കും. മൈസൂരു ബെംഗളൂരു ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വെള്ളക്കെട്ട് ഭീഷണി പലയിടങ്ങളിലും തുടരുന്നുണ്ട്.കഴിഞ്ഞ ദിവസം മണ്ഡ്യയിൽ തടാകം കരകവിഞ്ഞതിനെ തുടർന്ന് കേരളത്തിലേക്കുള്ള ബസുകൾ ഉൾപ്പെടെ വഴിതിരിച്ചുവിട്ടിരുന്നു.

മാറിടത്തിന്റെ വലിപ്പം എത്ര?, ദിവസം എത്രതവണ സെക്‌സില്‍ ഏര്‍പ്പെടും?; സംവിധായകനെതിരെ പരാതിയുമായി നടി

മുംബൈ: സിനിമാ സംവിധായകനും ബിഗ്‌ബോസ് 16 മത്സരാര്‍ഥിയുമായ സജാദ് ഖാനെതിരെ ലൈംഗികാരോപണവുമായി ബോജ്പുരി നടി റാണി ചാറ്റര്‍ജി.സിനിമയില്‍ ഡാന്‍സിന് അവസരം നല്‍കാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷമാണ് സംഭവമെന്നും നടി പറയുന്നു.ബോളിവുഡ് ഹംഗാമാ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. 2013ല്‍ അജയ്‌ദേവ്ഗണ്‍ നായകനായ ചിത്രം ഹിമ്മത്ത്‌വാല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ‘ ധോക്ക, ധോക്ക’ എന്ന ഡാന്‍സ് രംഗം വാഗ്ദാനം ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ സിനിമയെ കുറിച്ച്‌ സംസാരിക്കാന്‍ വീട്ടിലേക്ക് വിളിച്ചു. എന്നാല്‍ ഇക്കാര്യം ചിത്രത്തിന്റെ പിആര്‍ഓയോ മാനേജരെയോ അറിയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞതായും നടി പറയുന്നുചര്‍ച്ചയ്ക്കിടെ കാലുകള്‍ കാണുന്ന തരത്തില്‍ ലെഹങ്ക ധരിക്കാനും സജാദ് ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ വാക്കുകള്‍ വിചിത്രമായി തോന്നിയെങ്കിലും ഓഡിഷന്റെ ഭാഗമാണെന്ന് കരുതി അങ്ങനെ ചെയ്യുകയായിരുന്ന് നടി പറയുന്നു. പിന്നീടുളള ചോദ്യം മാറിടത്തിന്റെ വലിപ്പത്തെ കുറിച്ചും ഒരു ദിവസം എത്രതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്നും ചോദിച്ച്‌ തന്നെ അനുചിതമായി സ്പര്‍ശിച്ചതായും നടി പറഞ്ഞു. തുടര്‍ന്ന് താന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നും റാണി ചാറ്റര്‍ജി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group