ബെംഗളൂരു: മഴയെത്തുടർന്നുള്ള വെള്ളക്കെട്ട്, ബെംഗളൂരു നഗരത്തിന്റെ ആഗോള തലത്തിലുള്ള പ്രതിഛായതന്നെ തകർക്കുമെന്ന് മുന്നറിയിപ്പുമായി ബിജെപി നേതാവും മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ എസ്.എം. കൃഷ്ണ മുഖ്യമന്ത്രി ബവസവരാജ് ബൊമ്മ കത്തെഴുതി.
നിക്ഷേപകരിലേക്ക് ഇതു തെറ്റായ സന്ദേശം പകരും. വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കും.ആഗോളതലത്തിൽ അതിവേഗം വികസിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള ബെംഗളുരുവിലെ ജനമാണു വെള്ളപ്പൊക്കത്തിൽ വലയുന്നതെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ കൃഷ്ണ ചൂണ്ടിക്കാട്ടി.
കർണാടക:ഒഴിയാതെ മഴദുരിതം
ബെംഗളൂരു :സംസ്ഥാനത്തു മുന്നാം ദിവസവും ദുരിതം വിതച്ച് കനത്തമഴ തുടരുന്നു. മരണം 4 ആയി. ബെംഗളൂരു ഗ്രാമ ജില്ലയിലെ ഡൊബെല്ലാപുരയിൽ യുവാവ് ഷോക്കേറ്റും ഹാസൻ ഹോളെ നരസീപുരയിൽ മുതിർന്ന പൗരൻ സ്കൂളിന്റെ ചുവരിടിഞ്ഞു വീണുമാണു മരിച്ചത്.
കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ കാവേരി പൈപ്പ് ലൈനിൽ കുടുങ്ങി ജീവൻ വെടിഞ്ഞ 2 അതിഥിത്തൊഴിലാളികൾക്കു പു റമെയാണിത്.വെള്ളക്കെട്ടിലായ ബെംഗളൂരു വിലാണ് ദുരിതമേറെയും. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ ഏഴടിയോളം ഉയരത്തിൽ കയറിയ ചെളിവെള്ളം പുറത്തേക്കു പമ്പു ചെയ്യാൻ നഗരവാസികൾ ഏറെ വലയുന്നുണ്ട്.
മഴ തുടരുന്നതിനാൽ വെള്ളം ഒഴിയാത്ത സാഹചര്യമുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊ നഗരത്തിലെ വിവിധയിടങ്ങളിൽ നേരിട്ടെത്തി ദുരിതാശ്വാസ പ്രവർത്തനം വിലയിരുത്തി. പലയിടങ്ങളിലും റോഡുകളും അടി പാതകളും മുങ്ങിയതിനാൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഒട്ടേറെയിടങ്ങളിൽ വീടുകളും മതിലുകളും തകർന്നു.
ബെംഗളൂരു വിമാനത്താവള അധികൃതർ യാത്രക്കാരോടു മഴദുരിതം മുന്നിൽ കണ്ട് എത്തിച്ചേരാൻ നിർദേശിച്ചിട്ടുണ്ട്. മൈസൂരു ബെംഗളൂരു ഹൈവേയിൽ മണ്ഡ്യയിൽ റോഡ് ഇടിഞ്ഞു താഴ്ന്നു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.