ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ പുതിയതാക്കാന്‍ റെയില്‍വേ തീരുമാനം.മാര്‍ച്ച് 10 മുതല്‍ ആരംഭിക്കുന്ന നടപടികള്‍ മേയ് ഒന്നുവരെ തുടരും.ഇക്കാലയളവില്‍ ജനറല്‍ കോച്ചുകള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ചെന്നൈ സെന്‍ട്രല്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസ്, ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ്, ചെന്നൈ-മൈസൂര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ മാര്‍ച്ച് 10 മുതല്‍ ജനറല്‍ കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കും.ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് (12697), എഗ്മോര്‍-മംഗളൂരു എക്‌സ്പ്രസ് (16179), ചെന്നൈ-മംഗളൂരു മെയില്‍ (12601), ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം മെയില്‍ (12623), ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം എക്‌സ്പ്രസ് (12695), മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ്, മംഗളൂരു-പുതുച്ചേരി എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ 16 മുതല്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കപ്പെടും.