ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വെച്ച് കുഞ്ഞിന് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നം പരിഭ്രാന്തിയിലാഴ്‌ത്തിയ ഒരു കുടുംബത്തിന് തുണയായി ഇന്ത്യൻ റെയില്‍വേ.ഭാവന എന്ന ദന്തഡോക്ടർക്കും കുടുംബത്തിനുമാണ് റെയില്‍വേ ജീവനക്കാർ താങ്ങായത്.യാത്രയ്‌ക്കിടയില്‍ മുരിങ്ങയ്‌ക്ക സൂപ്പ് കഴിച്ചതിനെത്തുടർന്ന് ഭാവനയുടെ കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെടുകയും തുടർച്ചയായി ഛർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു. പരിചിതമല്ലാത്ത സാഹചര്യത്തില്‍ എന്തുചെയ്യണമെന്നറിയാതെ മാതാപിതാക്കള്‍ പകച്ചുപോയ നിമിഷമായിരുന്നു അത്. വിവരമറിഞ്ഞ ഉടൻ തന്നെ ട്രെയിനിലെ ജീവനക്കാർ സഹായവുമായെത്തി. അടുത്ത സ്റ്റേഷനില്‍ തന്നേ ഡോക്ടറുടെ സേവനവും റെയില്‍വേ ഉറപ്പാക്കി. പരിശോധനയ്‌ക്ക് ശേഷം ആവശ്യമായ മരുന്നുകള്‍ നല്‍കിയതോടെ കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. റെയില്‍വേ ജീവനക്കാരുടെ ഈ പെട്ടെന്നുള്ള നീക്കവും കരുതലും തങ്ങളെ വലിയൊരു അപകടത്തില്‍ നിന്നും ആശ്വാസത്തിലേക്ക് നയിച്ചുവെന്ന് ഭാവന ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
യാത്രയ്‌ക്കിടെ മുരിങ്ങയ്‌ക്ക സൂപ്പ് കുടിച്ചു, പിന്നാലെ കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ട്; രക്ഷകരായി റെയില്‍വേ ജീവനക്കാര്‍; നന്ദി പറഞ്ഞ് ദന്തഡോക്ടറായ അമ്മ
previous post