വെസ്റ്റേൺ റെയിൽവേയിൽ ട്രേഡ് അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂവായിരത്തിലധികം ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക സൈറ്റ് rrcwr.com വഴി അപേക്ഷ സമർപ്പിക്കണം. 2022 ജൂൺ 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തസ്തികകൾതീയ്യതി.വെൽഡർ, കാർപെന്റർ, ടർണർ, പെയിന്റർ, മെക്കാനിക്ക്, ഇലക്ട്രീഷ്യൻ, പ്ലംബർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം. ആകെ 3,612 ഒഴിവുകളാണുള്ളത്.
ഉദ്യോഗാർത്ഥികൾ അംഗീകൃത സ്ഥാപനത്തിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് വിജയിച്ചിരിക്കണം. NCVT അല്ലെങ്കിൽ SCVTയുടെ ബന്ധപ്പെട്ട ട്രേഡിൽ ദേശീയട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.പ്രായപരിധി, അപേക്ഷിക്കാൻ പറ്റുന്നവർഈ റിക്രൂട്ട്മെന്റിന് അപേക്ഷിക്കുന്നഉദ്യോഗാർത്ഥികളുടെ പ്രായം 15 വയസ്സിനും 24 വയസ്സിനും ഇടയിൽ ആയിരിക്കണം.1
00 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി, എസ്ടി, വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് ഫീസ്ഈടാക്കില്ല.ഐടിഐ ഫലം പുറത്തുവരാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല. ഇതിനുപുറമെ, ഐടിഐയിൽ പരാജയപ്പെട്ട ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ അർഹതയില്ല.