കൊല്‍കത്ത: ഈസ്റ്റേണ്‍ റെയില്‍വേ അപ്രന്റിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.ഈ റിക്രൂട്മെന്റ് ഡ്രൈവിലൂടെ 3115 തസ്തികകള്‍ നികത്തും. രജിസ്ട്രേഷന്‍ നടപടികള്‍ സെപ്റ്റംബര്‍ 30-ന് ആരംഭിച്ചു. ഒക്ടോബര്‍ 29 ആണ് അവസാന തീയതി.
ഒഴിവ് വിശദാംശങ്ങള്‍
ഹൗറ ഡിവിഷന്‍: 659 പോസ്റ്റുകള്‍
ലിലുഹ് ഡിവിഷന്‍: 612 പോസ്റ്റുകള്‍സീല്‍ദാ ഡിവിഷന്‍: 440 പോസ്റ്റുകള്‍
കാഞ്ചരപ്പാറ ഡിവിഷന്‍: 187 പോസ്റ്റുകള്‍
മാള്‍ഡ ഡിവിഷന്‍: 138 പോസ്റ്റുകള്‍അസന്‍സോള്‍ ഡിവിഷന്‍: 412 പോസ്റ്റുകള്‍
ജമാല്‍പൂര്‍ വര്‍ക്ക്ഷോപ്: 667 പോസ്റ്റുകള്‍
യോഗ്യത:ഉദ്യോഗാര്‍ഥി പത്താം ക്ലാസ് പരീക്ഷയോ അതിന് തുല്യമായ (10+2 പരീക്ഷാ സമ്ബ്രദായത്തിന് കീഴില്‍) കുറഞ്ഞത് 50% മാര്‍കോടെ, ഒരു അംഗീകൃത ബോര്‍ഡില്‍ നിന്ന് വിജയിച്ചിരിക്കണം കൂടാതെ NCVT/SCVT പുറപ്പെടുവിച്ച വിജ്ഞാപനം ചെയ്ത ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ടിഫികറ്റും ഉണ്ടായിരിക്കണം. ഐടിഐ പഠിച്ചവര്‍ക്ക് അവസരമുണ്ട്.
പ്രായപരിധി:കുറഞ്ഞ പ്രായം 15 വയസും പരമാവധി പ്രായം 24 വയസുമാണ്. എന്നിരുന്നാലും, സര്‍കാര്‍ ചട്ടങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന പ്രായപരിധിയില്‍ SC/ ST വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും ഒബിസി ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് ഉണ്ടായിരിക്കും.
എങ്ങനെ അപേക്ഷിക്കാം
1. ഔദ്യോഗിക വെബ്സൈറ്റ് rrcrecruit.co.in സന്ദര്‍ശിക്കുക.
2. ‘Link for filling up of Online application for Engagement of Act Apprentices for Training Slot in Eastern Railway Units’ ലിങ്ക് ക്ലിക് ചെയ്യുക.
3. അപേക്ഷ സമര്‍പിക്കുന്നതിന്, നിങ്ങള്‍ ആദ്യം സ്വയം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. രജിസ്ട്രേഷനായി, ആവശ്യപ്പെട്ട എല്ലാ വിശദാംശങ്ങളും നല്‍കുക. ഇതിനുശേഷം, ‘Click To Proceed Further’ എന്നതിലേക്ക് പോകുക.
4. ‘Trade and Type of Disability’ ക്ലിക് ചെയ്ത് ബാധകമാണെങ്കില്‍ തെരഞ്ഞെടുത്ത് സ്ഥിരീകരിക്കുക
5. ഇമെയില്‍ ഐഡി / മൊബൈല്‍ നമ്ബര്‍ മുതലായവ ഉള്‍പെടെ വിശദാംശങ്ങള്‍ നല്‍കുക.
6. നിങ്ങളുടെ യൂണിറ്റ് മുന്‍ഗണന തെരഞ്ഞെടുക്കുക
7. സ്കാന്‍ ചെയ്ത ഫോടോയും ഒപ്പും ബന്ധപ്പെട്ട രേഖകളും അപ്ലോഡ് ചെയ്യുക. ശേഷം, അപേക്ഷാ ഫീസ് അടയ്ക്കുക. പണമടച്ചതിന് ശേഷം സ്ഥിരീകരണ പേജ് ഡൗണ്‍ലോഡ് ചെയ്യുക.
തെരഞ്ഞെടുപ്പ് പ്രക്രിയ:അപേക്ഷിച്ച എല്ലാ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെയും സംബന്ധിച്ച് തയ്യാറാക്കിയ മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷ ഫീസ്:അപേക്ഷാ ഫീസ് 100 രൂപയാണ്. എന്നിരുന്നാലും, SC/ST/PWBD/വനിതാ ഉദ്യോഗാര്‍ത്ഥികള്‍ ഫീസൊന്നും അടക്കേണ്ടതില്ല.
പണം വാരി ‘പൊന്നിയിന്‍ സെല്‍വന്‍
ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ച് വിജയ യാത്ര തുടരുകയാണ് മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’.100 കോടിയാണ് ലോകമെമ്ബാടും ചിത്രം നേടിയിരിക്കുന്ന കളക്ഷന്‍. കാര്‍ത്തി, ഐശ്വര്യ റായ്, വിക്രം, തൃഷ, ജയം രവി തുടങ്ങി വലിയ താരനിരയുളള ചിത്രം ആദ്യ ദിവസം 80 കോടിയാണ് കൈവരിച്ചത്. തമിഴ് സിനിമയിലെ ചരിത്ര നേട്ടമായാണ് ഇതു കണക്കാക്കുന്നത്.തമിഴ്‌നാടില്‍ മാത്രമായി 25 കോടിയും , ഓവര്‍സീസ് കളക്ഷനായി 34.25 കോടിയുമാണ് ചിത്രം നേടിയത്. ചലച്ചിത്ര വാണിജ്യ അനലിസ്റ്റായ മനോബാല വിജയാബാലന്‍ ട്വിറ്ററില്‍ കുറിച്ചു.
ഹിന്ദി ആധിപത്യമുളള മേഖലകളില്‍ ആമിര്‍ ഖാന്‍, ഹൃത്തിക്ക് റോഷന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘വിക്രം വേദ’ മത്സരത്തിനായി ഉണ്ടായിരുന്നു. 1.75 കോടി ബോളിവുഡ് കേന്ദ്രങ്ങളിലെ തീയറ്ററുകളില്‍ നിന്നു ‘ പൊന്നിയിന്‍ സെല്‍വന്‍’ സ്വന്തമാക്കി.തെന്നിന്ത്യന്‍ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ആദ്യഭാഗം വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്.
ചിത്രത്തിന്റെ സ്ട്രീമിംഗ് പാര്‍ട്ണര്‍ ആമസോണ്‍ പ്രൈം വീഡിയോ ആണ്.ഐശ്വര്യറായി ബച്ചന്‍, ചിയാന്‍ വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസര്‍, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത് കുമാര്‍, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്.