ബെംഗളൂരു: യാത്രക്കാർക്ക് സംശയങ്ങളും പരാതികളും അറിയിക്കാൻ ബെംഗളൂരുവിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ റെയിൽവേ പൊലീസ് ഉടൻ ഹെൽപ്പ് ഡെസ്കുകൾ തുറക്കും.പരീക്ഷണാടിസ്ഥാനത്തിൽ യശ്വന്ത്പൂർ, മജസ്റ്റിക്, ബൈയപ്പനഹള്ളി റെയിൽവേ സ്റ്റേഷനുകളിൽ റിസപ്ഷൻ ഡെസ്കുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. യാത്രക്കാർക്ക് അവരുടെ സംശയങ്ങളും പരാതികളുമായി ഹെൽപ്പ് ഡെസ്കിലെ വ്യക്തിയെ സമീപിക്കാം.
പ്ലാറ്റ്ഫോമുകളിൽ പോലീസ് സേനയുടെ കൂടുതൽ ദൃശ്യപരത നൽകുന്നതിനും കള്ളന്മാരെയും സംശയാസ്പദമായ പ്രവർത്തനങ്ങളെയും കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കുന്നതിന് യാത്രക്കാരെ സഹായിക്കുന്നതിനും ഈ സംരംഭം ലക്ഷ്യമിടുന്നതായി റെയിൽവേ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഡോ.എസ്.ഡി. ശരണപ്പ പറഞ്ഞു.പദ്ധതി അണിയറയിലാണെന്നും പരീക്ഷണാടിസ്ഥാനത്തിലുള്ള അവലോകനങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മറ്റ് പ്രധാന സ്റ്റേഷനുകളിലേക്കും ഈ സംരംഭം വ്യാപിപ്പിക്കുമെന്നും ഡോ. സൗമ്യലതവ്യക്തമാക്കി.
നടന് പ്രേംജി അമരന് വിവാഹിതനാകുന്നു; വധുവിന്റെ വയസ് കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ
നടനും ഗായകനും സംഗീത സംവിധായകനും പാട്ടെഴുത്തുകാരനുമൊക്കെയായ പ്രേംജി അമരനാണ് വിവാഹിതനാവുന്നു. പ്രേംജി അമരന് തന്നെയാണ് സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പുതുവത്സര ദിനത്തില്‍ അറിയിച്ചത്.ഈ വര്‍ഷം താന്‍ വിവാഹിതനാവുകയാണെന്നായിരുന്നു അറിയിപ്പ്. വധു ആരാണെന്ന് പ്രേംജി അമരന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മാധ്യമങ്ങളില്‍ അത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്.44 കാരനായ പ്രേംജി അമരന്റെ ജീവിതത്തിലേക്ക് കൈപിടിക്കുക 22 കാരിയായ വിനൈത ശിവകുമാര്‍ ആണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരുവര്‍ക്കുമിടയില്‍ അടുപ്പമുണ്ട്.
2022 ലെ വാലന്റൈന്‍സ് ദിനത്തില്‍ തങ്ങള്‍ക്കിടയിലെ ബന്ധത്തെക്കുറിച്ച് വിനൈത സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം വിവാഹിതരാവുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനുവേണ്ടി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍.തമിഴിലേതിന് പുറമെ ഹിന്ദിയിലും വിനൈത പാട്ടുകള്‍ പാടിയിട്ടുണ്ട്. വെങ്കട് പ്രഭുവിനെ നായകനാക്കിയുള്ള സിനിമയിലൂടെ 1997 ല്‍ സംവിധായകനായി സിനിമയില്‍ അരങ്ങേറ്റം നടത്താന്‍ ശ്രമിച്ച ആളാണ് പ്രേംജി അമരന്. എന്നാല്‍ ഈ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയില്ല. പിന്നീട് സംഗീത സംവിധായകന് യുവന് ശങ്കര്‍ രാജയുടെ സഹായിയായാണ് അദ്ദേഹത്തിന്റെ സിനിമാപ്രവേശം.
ചിമ്ബു നായകനായി 2006 ല്‍ പുറത്തെത്തിയ വല്ലവന് എന്ന ചിത്രത്തിലൂടെയാണ് നടനായുള്ള അരങ്ങേറ്റം. വെങ്കട് പ്രഭുവിന്റെ 2010 ചിത്രം ഗോവയിലെ നായക കഥാപാത്രം ഉള്‍പ്പെടെ നാല്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. വിജയ്!യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ആള് ടൈം ആണ് പ്രേംജി അമരന് അഭിനയിക്കുന്ന പുതിയ ചിത്രം.