Home Featured ബെംഗളൂരു : തീവണ്ടിയിൽ മോഷണം;മലയാളി യുവതിയുടെ പരാതിയിൽ ഹെഡ് കോൺസ്റ്റബിളുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : തീവണ്ടിയിൽ മോഷണം;മലയാളി യുവതിയുടെ പരാതിയിൽ ഹെഡ് കോൺസ്റ്റബിളുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : തൃശ്ശൂരിൽനിന്നുവന്നതീവണ്ടി യാത്രക്കാരിയിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചെന്ന പരാതിയിൽ ഹെഡ് കോൺസ്റ്റബിളിനെയും മറ്റൊരുവ്യക്തിയെയും റെയിൽവേ പോലീസ് അറസ്റ്റുചെയ്തു.ചിക്കബെല്ലാപുര റെയിൽവേ പോലീസിലെ ഹെഡ് കോൺസ്റ്റബിൾ സിദ്ധരാമ റെഡ്ഡി (37), സഹായി സബണ്ണ (38) എന്നിവരാണ് അറസ്റ്റിലായത്.തൃശ്ശൂരിൽനിന്ന് ബെംഗളൂരുവിലേക്ക് വരുന്നതിനിടെ തീവണ്ടിയിൽ വെച്ച് 10.02 ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടെന്നാണ് 42-കാരി കന്റോൺമെന്റ് പോലീസിൽ നൽകിയ പരാതി.ഇതേത്തുടർന്ന് പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിനിടെ ഇരുവരും അറസ്റ്റിലാവുകയായിരുന്നു.

പോലീസ് പട്രോളിങ്ങിനിടെ കെ.ആർ. പുരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ സംശയകരമായ സാഹചര്യത്തിൽ സബണ്ണയെ കണ്ടു.തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മോഷണം നടത്തിയതായും സിദ്ധരാമ റെഡ്ഡിക്കും മോഷണത്തിൽ പങ്കുണ്ടെന്നും വെളിപ്പെടുത്തുകയായിരുന്നു.വിലപിടിപ്പുള്ള വസ്തുക്കളുമായി യാത്രചെയ്യുന്നവരെ കുറിച്ചുള്ളവിവരം സിദ്ധരാമ റെഡ്ഡി സബണ്ണയ്ക്ക് കൈമാറുകയും സബ മോഷണംനടത്തുകയും ചെയ്യുന്നതായിരുന്നു പതിവെന്ന് പോലീസ് പറഞ്ഞു.

മോഷണമുതലുകൾ ഇരുവരും പങ്കിട്ടെടുക്കുകയായിരുന്നു രീതി.ഇരുവർക്കുമെതിരേ നാലു മോഷണക്കേസുകൾ കൂടി രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. മോഷണക്കേസിൽ ഉൾപ്പെട്ട സിദ്ധരാമ റെഡ്ഡിയെ സസ്പെൻഡ് ചെയ്തു.

മദ്യപിച്ചു പൂസായി അധ്യാപകന്‍ ക്ലാസ് റൂമില്‍; സസ്പെന്‍ഷന്‍

മദ്യപിച്ചു പൂസായി ക്ലാസ് റൂമിലെത്തിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയിലാണ് സംഭവം.ക്ലാസ് മുറിക്കുള്ളിലെ കസേരയില്‍ അബോധാവസ്ഥയില്‍ ഇരിക്കുന്ന അധ്യാപകന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.സംഭവമറിഞ്ഞ് സ്കൂളിലെത്തിയ നാട്ടുകാര്‍ അധ്യാപകനെ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അമിതമായി മദ്യപിച്ച്‌ തല ഉയര്‍ത്താന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. നാട്ടുകാര്‍ ഇതുപകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. അബോധാവസ്ഥയില്‍ നിന്ന് അധ്യാപകന്‍ ഉണര്‍ന്നതിന് ശേഷം മാത്രമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയതെന്ന് വീഡിയോയില്‍ കാണാം.

ഇയാള്‍ ആദ്യമായിട്ടല്ല മദ്യപിച്ച്‌ സ്കൂളിലെത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അധ്യാപകന്‍ ഇതൊന്നും വകവച്ചിരുന്നില്ല. ഒടുവില്‍ സഹികെട്ടാണ് നാട്ടുകാര്‍ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത്. “വിഷയത്തില്‍ അന്വേഷണം നടത്തി, അധ്യാപകനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി സസ്പെൻഡ് ചെയ്തു.”ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അലോക് സിംഗ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group