Home Featured അഹമ്മദാബാദ് ടു ഉഡുപ്പി ടിക്കറ്റെടുത്തു, അപ്രതീക്ഷിത റൂട്ട് മാറ്റത്തില്‍ വയോധികര്‍ കുടുങ്ങി, ഇടപെട്ട് റെയില്‍വേ

അഹമ്മദാബാദ് ടു ഉഡുപ്പി ടിക്കറ്റെടുത്തു, അപ്രതീക്ഷിത റൂട്ട് മാറ്റത്തില്‍ വയോധികര്‍ കുടുങ്ങി, ഇടപെട്ട് റെയില്‍വേ

ബെം​ഗളൂരു: അഹമ്മദാബാദിൽ നിന്ന് ഉഡുപ്പിയിലേക്ക് ടിക്കറ്റെടുത്ത വയോധികരടക്കമുള്ള യാത്രക്കാർ ട്രെയിൻ റൂട്ട് മാറ്റിയതോടെ ആശങ്കയിലായെങ്കിലും റെയിൽവേ ഉന്നത അധികൃതരുടെ ഇടപെടലിൽ ബെം​ഗളൂരുവിൽ ട്രെയിൻ നിർത്തിച്ചു. വാസായിയിൽ നിന്ന് റൂട്ട് മാറി ബെം​ഗളൂരുവിലെ കെആർ പുരം വഴി കോയമ്പത്തൂരിൽ പോകുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാൽ, ട്രെയിൻ ബെം​ഗളൂരു സ്പർശിക്കാതെ കോയമ്പത്തൂരിൽ പോകുമെന്ന് അറിയിപ്പ് ലഭിച്ചു.

ഇതോടെ ഇവരുടെ വീട്ടുകാർ കടുത്ത ആശങ്കയിലായി. പ്രായമേറിയവർ കോയമ്പത്തൂരിലെത്തി അവിടെ നിന്ന് വീണ്ടും ഉഡുപ്പിയിലേക്ക് യാത്ര ചെയ്യുന്നത് പ്രയാസമാകുമെന്നതിനാലാണ് വീട്ടുകാർ ആശങ്കയിലായത്. ട്രെയിനിന്റെ സമയമാറ്റമൊന്നും യാത്രക്കാരായ വയോധികരെ അറിയിച്ചിരുന്നില്ല. ട്രെയിനിലെ യാത്രക്കാരിലൊരാളുടെ മകനാണ് സംഭവം വിവരിച്ചത്.139 എന്ന നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ട്രെയിൻ എവിടെയും നിർത്തില്ലെന്നും നേരെ കോയമ്പത്തൂരിലേക്കാണെന്നും അറിയിപ്പ് ലഭിച്ചു. കോയമ്പത്തൂരിൽ പോകുക എന്നത് മാത്രമായിരുന്നു വീട്ടുകാർക്ക് മുന്നിലുള്ള മാർ​ഗം.

എന്നാൽ, റെയിൽവേ പിആർഒ അനീഷ് എന്ന ഉദ്യോ​ഗസ്ഥനെ യാത്രക്കാരന്റെ മകൻ ബന്ധപ്പെട്ടതോടെ വഴി തെളിഞ്ഞു. അനീഷ് സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ സീനിയർ ഡിസിഎം ഡോ എ എൻ കൃഷ്ണ റെഡ്ഡിയുടെ നമ്പർ നൽകി. തുടർന്ന് അദ്ദേഹത്തിന് മെസേജയച്ചു.യാത്രക്കാരുടെ ആരോ​ഗ്യം സംബന്ധിച്ചും കോയമ്പത്തൂരിൽ നിന്ന് വീണ്ടും ഉഡുപ്പിലെത്തേണ്ട ബുദ്ധിമുട്ടും വിവരിച്ചു. എന്നാൽ ആദ്യമൊന്നും മറുപടി ലഭിച്ചില്ല.

ഒടുവിൽ അരമണിക്കൂറിനുള്ളിൽ കൃഷ്ണ റെഡ്ഡി പ്രതികരിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നും ട്രെയിൻ ബെം​ഗളൂരുവിൽ നിർത്താനുള്ള എല്ലാ സാധ്യതകളും പരി​ഗണിക്കുമെന്നും അദ്ദേ​ഹം ഫോണിൽ ഉറപ്പ് നൽകി. അദ്ദേഹം ട്രെയിൻ ട്രാക്ക് ചെയ്ത് ബെംഗളുരുവിലെ കെആർ പുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്താൻ കൺട്രോൾ റൂമിൽ അറിയിക്കുകയും ചെയ്തു. പിന്നീട്, ട്രെയിൻ നിർത്താമെന്ന് ഉറപ്പുനൽകി.

ട്രെയിൻ ആന്ധ്രാപ്രദേശിലെ ധർമ്മവരത്ത് എത്തുമ്പോൾ മറ്റ് വിവരങ്ങൾ നൽകാമെന്നും ഉറപ്പ് നൽകി. അദ്ദേഹത്തിന്റെ ഇടപെടലിൽ കെആർ പുരം സ്റ്റേഷനിൽ അഞ്ച് മിനിറ്റ് നിർത്താൻ കൺട്രോൾ റൂമിന് നിർദ്ദേശം ലഭിച്ചു.വൈകുന്നേരം 5.45ന് ട്രെയിൻ എത്തേണ്ട ട്രെയിൻ വൈകിട്ട് 6.15 വരെ എത്തിയപ്പോഴാണ് കുടുംബങ്ങൾക്ക് ശ്വാസം നേരെ വീണത്. മുതിർന്ന പൗരന്മാരുടെ ആരോഗ്യം പരി​ഗണിച്ച് ട്രെയിൻ നിർത്തിയ ഇന്ത്യൻ റെയിൽവേയോട് നന്ദിയുള്ളവരാണെന്നും റെഡ്ഡിയെപ്പോലുള്ള ഓഫീസർമാരെ ലഭിച്ചതിൽ ഇന്ത്യക്കാർ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം കുറിച്ചു.

പ്രേമാഭ്യര്‍ഥന നിരസിച്ചു, കര്‍ണാടകയില്‍ 17കാരിക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതരാവസ്ഥയില്‍

ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ആസിഡ് ആക്രമണം. പ്രേമാഭ്യര്‍ഥന നിരസിച്ചതിന് 17കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു.സംഭവത്തില്‍ 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.രാമനഗര്‍ ജില്ലയില്‍ കനകപുര നഗരത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാര്‍ ഗ്യാരേജിലെ ജീവനക്കാരനായ സുമന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോളജ് വിദ്യാര്‍ഥിനിയുടെ മുഖത്താണ് യുവാവ് ആസിഡ് ഒഴിച്ചത്.

മുഖത്തും കണ്ണിലും ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രേമാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. ഇരുചക്രവാഹനത്തില്‍ എത്തിയാണ് യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്ന് സുമന്ത് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.കനകപുരയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ ഉടന്‍ തന്നെ പിടികൂടി. ഒളിവില്‍ കഴിഞ്ഞിരുന്ന സുമന്തിനെ ശനിയാഴ്ച രാവിലെയാണ് പിടികൂടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group