ബംഗളൂരു: ദക്ഷിണ പശ്ചിമ റെയില്‍വേയുടെ അണ്‍റിസര്‍വ്ഡ് ടിക്കറ്റെടുക്കാനുള്ള യു.ടി.എസ് മൊബൈല്‍ ആപ്പില്‍ കൂടുതല്‍ സൗകര്യങ്ങള്‍.മൊബൈല്‍ ഫോണ്‍ മാറിയാലും ടിക്കറ്റ് ബുക്കിങ് ഉള്‍പ്പെടെയുള്ള പഴയ കാര്യങ്ങള്‍ നഷ്ടപ്പെടാത്ത രീതിയിലാണ് ആപ് പരിഷ്കരിച്ചത്. ഇംഗ്ലീഷിന് പുറമേ കന്നടയിലും വിവരങ്ങള്‍ ലഭിക്കും.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് നവീകരിച്ച ആപ് ഡൗണ്‍ലോഡ് ചെയ്യാം.ആപ്ലിക്കേഷൻ ഡാറ്റ, ടിക്കറ്റ് ഹിസ്റ്ററി, യൂസര്‍ ഡീറ്റെയില്‍സ്, പ്രിഫറൻസസ് തുടങ്ങി പഴയ ഫോണില്‍ സൂക്ഷിച്ച വിവരങ്ങള്‍ പുതിയ ഫോണിലും നഷ്ടപ്പെടാതെ ലഭിക്കും.
യു.ടി.എസ് ആപ്പിലെ ക്യൂ.ആര്‍ കോഡ് സ്കാൻ ചെയ്ത് അണ്‍റിസര്‍വ്ഡ് ടിക്കറ്റെടുക്കാനുള്ള സൗകര്യം കഴിഞ്ഞ നവംബറില്‍ ആരംഭിച്ചിരുന്നു.ഗൂഗിള്‍പേ, പേ ടി.എം എന്നിവ ഉപയോഗിച്ച് ടിക്കറ്റിന്റെ പണം സെക്കൻഡുകള്‍ക്കുള്ളില്‍ അടക്കാം. പ്ലാറ്റ്ഫോം ടിക്കറ്റ്, സീസണ്‍ ടിക്കറ്റ് എന്നിവയും യു.ടി.എസ് ആപ്പില്‍ ലഭിക്കും. യാത്ര ആരംഭിക്കുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുമ്ബുവരെ ടിക്കറ്റെടുക്കാം.
മതപഠനശാലയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍
മതപഠനശാലയില്‍ ദുരൂഹസാഹചര്യത്തില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍.ബീമാപള്ളി സ്വദേശി ഹാഷിം ഖാനെ(20) യാണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെണ്‍കുട്ടി പീഡനത്തിരയായെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ്‍ സുഹൃത്തിനെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു.മതപഠനശാലയില്‍ എത്തുന്നതിന് മുമ്ബ് പെണ്‍കുട്ടി പീഡനത്തിനിരയായെന്നാണ് പൊലീസ് നിഗമനം.
ഈ മാസം 13 നാണ് പെണ്‍കുട്ടിയെ മതപഠനശാലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സ്ഥാപന അധികൃതരില്‍ നിന്ന് അസ്മിയ പീഡനം നേരിട്ടിരുന്നു എന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ അന്വേഷണത്തിന് 13അംഗ സംഘത്തെ നിയോഗിച്ചിരുന്നു.പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മകളെ അന്വേഷിച്ച് മദ്രസയില്‍ എത്തിയ മാതാവിനെ കുട്ടിയെ കാണാൻ അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.
പെണ്‍കുട്ടിയുടെ മരണം പ്രണയബന്ധം തകര്‍ന്നതിലെ നിരാശയില്‍ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിതീര്‍ക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമം നടക്കുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.എന്നാല്‍, ആണ്‍സുഹൃത്തുമായുള്ള ബന്ധം വീട്ടുകാര്‍ കണ്ടെത്തുകയും കുട്ടിയെ മതപഠനശാലയിലേക്ക് മാറ്റുകയും പെണ്‍കുട്ടി മാനസിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നുമാണ് പൊലീസ് നിഗമനം.