ബെംഗളൂരു: കലബുറഗി റെയിൽവേസ്റ്റേഷനിൽ ജീവനക്കാർ അനൗൺസ് ചെയ്യാൻ മറന്നതിനെത്തുടർന്ന് തീവണ്ടി സ്റ്റേഷനിൽ വന്നുപോയത് അറിയാതെ യാത്രക്കാർ. ഞായറാഴ്ച രാവിലെ സെക്കന്ദരാബാദ് ഭാഗത്തേക്കുപോകാൻ കലബുറഗി സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിൽ കാത്തുനിന്നവർക്കാണ് ഹുബ്ബള്ളി-സെക്കന്ദരാബാദ് എക്സ്പ്രസ് (17319) കിട്ടാതെപോയത്.സമയംതെറ്റി മറ്റൊരു പ്ലാറ്റ്ഫോമിലൂടെ തീവണ്ടി കടന്നുപോയത് യാത്രക്കാർ അറിഞ്ഞില്ല.ഒന്നാംനമ്പർ പ്ലാറ്റ്‌ഫോമിലൂടെ രാവിലെ 5.45-നാണ് ഈ വണ്ടി പതിവായി കടന്നുപോകുന്നത്.
എന്നാൽ, ഞായറാഴ്ച രാവിലെ തീവണ്ടി വൈകുന്നതിനാൽ 6.32-ന് പ്ലാറ്റ്‌ഫോമിലെത്തുമെന്ന് ആദ്യം സ്‌ക്രീനിൽ കാണിച്ചു.പിന്നീട് 6.42-ന് എത്തുമെന്ന് കാണിച്ചു. 6.45 ആയിട്ടും തീവണ്ടി വരാത്തതെന്താണെന്ന് യാത്രക്കാർ ജീവനക്കാരോട് ചോദിച്ചപ്പോൾ തീവണ്ടി മറ്റൊരു പ്ലാറ്റ്‌ഫോമിലൂടെ കടന്നുപോയെന്ന് അറിയിക്കുകയായിരുന്നു.തീവണ്ടി രാവിലെ 6.35-ന് സ്റ്റേഷനിലെത്തി 6.44-ന് പുറപ്പെട്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
പ്ലാറ്റ്‌ഫോം മാറിയ കാര്യവും തീവണ്ടിയെത്തുന്ന കാര്യവും റെയിൽവേ അനൗൺസ് ചെയ്തിരുന്നില്ല. ഇതേത്തുടർന്ന് നൂറുകണക്കിന് യാത്രക്കാർ സ്റ്റേഷൻ മാനേജരുടെ ഓഫീസിലെത്തി പ്രതിഷേധിച്ചു. അനൗൺസ്‌മെന്റ് നടത്താൻ ജീവനക്കാർ മറന്നുപോയതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സ്റ്റേഷൻ മാനേജർ നർഗുണ്ടകർ പറഞ്ഞു. വണ്ടി കിട്ടാതെപോയ യാത്രക്കാരെ പിന്നീട് ഹുസൈൻ സാഗർ എക്സ്‌പ്രസിൽ കയറ്റിവിട്ടു
വന്ദേഭാരതിന്റെ ശുചിമുറിയില്‍ ഒളിച്ചിരുന്ന ആളെ തിരിച്ചറിഞ്ഞു! മുംബൈ സ്വദേശി അല്ല, മലയാളി! പുറത്തെത്തിച്ചത് പൂട്ട് പൊളിച്ച്
വന്ദേഭാരത് ട്രെയിൻ ശുചിമുറിയില്‍ ഒളിച്ചിരുന്ന യുവാവ് ഉപ്പള സ്വദേശി ശരണ്‍ എന്ന് തിരിച്ചറിഞ്ഞു.ഇയാള്‍ക്ക് മദ്യം കിട്ടാത്തതിലുള്ള അസ്വസ്ഥത ആയിരുന്നുവെന്ന് റെയില്‍വേ പൊലീസ് വ്യക്തമാക്കി. ശുചിമുറിയുടെ വാതില്‍ അകത്ത് നിന്നും കയറിട്ട് കെട്ടിയതിന് ശേഷമാണ് ഇയാള്‍ അകത്തിരുന്നത്. വാതിലിന്റെ പൂട്ട് പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. ഇയാള്‍ക്കെതിരെ നേരത്തെ മഞ്ചേശ്വരം സ്‌റ്റേഷനിലും കേസുണ്ട്.
കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിലാണ് യാത്രക്കാരൻ ശുചിമുറിയില്‍ കുടുങ്ങിയതായി ശ്രദ്ധയില്‍ പെട്ടത്. ഇയാള്‍ മനപൂര്‍വ്വം വാതില്‍ അടച്ച് ഇരിക്കുന്നതാണോയെന്ന് റെയില്‍വേ പൊലീസിന് സംശയമുണ്ടായിരുന്നു. ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കാസര്‍കോട് നിന്നാണ് യാത്രക്കാരൻ ശുചിമുറിയില്‍ കയറിയത്. യാത്രക്കാരൻ ടിക്കറ്റ് എടുത്തിട്ടില്ലെന്നാണ് വിവരം ലഭിച്ചത്.
അതുകൊണ്ടാണ് ശുചിമുറി തുറക്കാത്തത് എന്നായിരുന്നു സുരക്ഷ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ ഷൊര്‍ണ്ണൂരില്‍ എത്തിയപ്പോഴാണ് ഇയാളെ പുറത്തിറക്കിയത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. മുബൈ സ്വദേശിയെന്നാണ് ഇയാള്‍ പൊലീസിനോട് ആദ്യം പറഞ്ഞിരുന്നത് .
ഇയാളെ റെയില്‍വെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.വാതില്‍ അകത്തു നിന്ന് അടച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, യുവാവ് കൃത്യമായി മറുപടി പറയുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ശുചി മുറിയുടെ വാതില്‍ അകത്തു നിന്ന് കയറിട്ട് കെട്ടിയിരുന്നു. മുബൈ സ്വദേശിയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.