ബെംഗളൂരു: തടാകങ്ങളിലോ പുഴകളിലോവീഴുന്ന തീവണ്ടി കോച്ചുകളിൽനിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തുകയെന്നത് എപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. വെള്ളത്തിനടിയിൽ തീവണ്ടി കോച്ചുകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള പരിശീലനം ലഭിച്ചവരും കുറവാണ്. തീവണ്ടികോച്ചുകൾ വെള്ളത്തിൽ വീണാലുള്ള രക്ഷാപ്രവർത്തനത്തിന്റെ പരിശീലനം ആരംഭിച്ചിരിക്കുകയാണ് ബെംഗളൂരുവിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐ.ആർ.ഐ.ഡി.എം.).എൻ.ഡി.ആർ.എഫ്., എസ്.ഡി.ആർ.എഫ്. ഉദ്യോഗസ്ഥരും മറ്റു ഏജൻസികളും ‘രക്ഷാപ്രവർത്തനത്തിന്റെ’ ഭാഗമാകുന്നുണ്ട്. ഐ.ആർ.ഐ.ഡി.എം. കാമ്പസിൽ പ്രത്യേകം തയ്യാറാക്കിയ വെള്ളക്കെട്ടിൽ തീവണ്ടികോച്ചിന്റെ മാതൃക മൂന്നായി മുറിച്ച് മുക്കി വെക്കുകയായിരുന്നു.
ഡമ്മി യാത്രക്കാരും കോച്ചിനകത്തുണ്ട്. കോച്ചുകളുടെ ലോഹപാളികൾ മുറിക്കാൻ പ്രത്യേക ഉപകരണങ്ങളുണ്ട്. വെള്ളത്തിൽവീണ തീവണ്ടി കോച്ചുകളിൽനിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി പ്രാഥമിക ചികിത്സനൽകുന്നതിനും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുമുള്ള പരിശീലനമാണ് നടത്തുന്നത്.
അഞ്ചുദിവസത്തെ അണ്ടർവാട്ടർ റെസ്ക്യൂ ഓപ്പറേഷൻസ് പരിശീലനത്തിൽ ഇന്ത്യൻ റെയിൽവേയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുക്കും. അണ്ടർവാട്ടർ റെസ്ക്യൂ ഓപ്പറേഷനിലും ഡൈവിങ്ങിലും വിദഗ്ധരായ യു.എസ്. ഉദ്യോഗസ്ഥരും പരിശീലനപരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ സഞ്ജീവ് അഗർവാൾ പരിശീലനം ഉദ്ഘാടനം ചെയ്തു.
ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് എടുക്കാനാകുക അഞ്ച് സിം കാര്‍ഡുകള്‍ മാത്രം
ന്യൂഡല്‍ഹി- ഒരു തിരിച്ചറിയല്‍ രേഖ അടിസ്ഥാനമാക്കി നല്കുന്ന സിം കാര്‍ഡുകളുടെ എണ്ണം അഞ്ചാക്കി കുറച്ച് ടെലികോം വകുപ്പ്.ഇതുവരെ ഒമ്ബത് സിം കാര്‍ഡുകള്‍ ഒരു ഐ.ഡി ഉപയോഗിച്ച് എടുക്കാന്‍ സാധിക്കുമായിരുന്നു. വ്യാജ സിംകാര്‍ഡുകളുടെ എണ്ണവും ഇതിലൂടെയുള്ള തട്ടിപ്പുകളും കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് കെ.വൈ.സി. (നോ യുര്‍ കസ്റ്റമര്‍) മാനദണ്ഡങ്ങള്‍ പുതുക്കാന്‍ ടെലികോം വകുപ്പ് തീരുമാനിച്ചത്.
സിം കാര്‍ഡുകള്‍ നല്‍കുന്നതിന് രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് പരിശോധിച്ചുറപ്പിക്കുക, സിം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്താല്‍ പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ പരിഷ്കാരങ്ങളാണ് വരാന്‍ പോകുന്നത്.ടെലികോം അനലിറ്റിക്സ് ഫൊര്‍ ഫ്രോഡ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (ടി.എ.എഫ്-സി.ഒ.പി) പോര്‍ട്ടല്‍ രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യ യിലുടനീളം ആരംഭിക്കാനും ടെലികോം വകുപ്പ് പദ്ധതിയിടുന്നുണ്ട്.
നിലവില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളെ കൂടാതെ രാജസ്ഥാന്, തെലങ്കാന, ജമ്മു കാശ്മീര്‍ തുടങ്ങിയിടങ്ങളിലും മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും. ഓ രോരുത്തരുടെയും പേരില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കണക്ഷനുകളുടെ എണ്ണം പരിശോധിക്കാനും കൂടുതല്‍ മൊബൈല്‍ കണക്ഷനുകള്‍ ഉണ്ടെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കാനുമാണ് നീക്കം.
സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ പോര്‍ട്ടലുമായി സംയോജിപ്പിക്കുന്നതിലൂടെ പദ്ധതി കൂടുതല്‍ കാര്യക്ഷമമാകും.പുതിയ കെ.വൈ.സി മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം മറ്റ് സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുമായി കൂടിയാലോചിച്ച് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എ.ഐ ആന്‍ഡ് ഡി.ഇ. യു) വിഭാഗം ആറ് മാസത്തിനകം തീരുമാനിക്കും.