Home Featured റെയിൽവേ യാത്രാ ഇളവുകൾ പുനഃസ്ഥാപിച്ചു

റെയിൽവേ യാത്രാ ഇളവുകൾ പുനഃസ്ഥാപിച്ചു

കോവിഡ്‌ സാഹചര്യത്തിൽ റെയിൽവേ നിർത്തലാക്കിയ യാത്രാ ഇളവുകൾ ജൂലൈ ഒന്ന് മുതൽ പുനഃസ്ഥാപിക്കും. രണ്ടര വർഷം വയോജനങ്ങളും രോഗികളും ക്ലേശം അനുഭവിക്കുക ആയിരുന്നു.അറുപത്‌ വയസിന് മുകളിലുള്ള പുരുഷന്മാർക്ക്‌ 40 ശതമാനവും 58ന് മുകളിലുള്ള സ്‌ത്രീകൾക്ക്‌ 50 ശതമാനവുമാണ്‌ ടിക്കറ്റ് നിരക്ക്‌ ഇളവ്‌.

രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലും യാത്രാ ഇളവ്‌ ലഭിക്കും.ഭിന്നശേഷിക്കാരായവർക്കും മാനസിക- ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും കാഴ്‌ച വൈകല്യം ഉള്ളവർക്കും സഹായിക്കും 75 ശതമാനം ഇളവുണ്ട്‌. ശ്രവണ വൈകല്യം ഉള്ളവർക്കും സഹായിക്കും അമ്പത്‌ ശതമാനമാണ്‌ ഇളവ്‌.

ക്യാൻസർ, തലാസീമിയ, ഹൃദ്രോഗം, വൃക്കരോഗം, ഹീമോഫീലിയ, ക്ഷയം, എയ്‌ഡ്‌സ്‌ എന്നിവ ബാധിച്ചവർക്ക്‌ 75 ശതമാനവും സിക്കിൾസെൽ അനീമിയ, എപ്ലാസ്‌റ്റിക്‌ അനീമിയ രോഗികൾക്ക്‌ അമ്പത്‌ ശതമാനവും യാത്രാ ഇളവ്‌ ലഭിക്കും.വിവിധ അവാർഡ്‌ ജേതാക്കൾ, യുദ്ധത്തിൽ മരിച്ച പട്ടാളക്കാരുടെ വിധവകൾ, കർഷകർ, നാഷണൽ ക്യാമ്പുകളിൽ പങ്കെടുക്കുന്ന യുവതീ യുവാക്കൾ, കലാ-കായിക പ്രതിഭകൾ എന്നിവർക്കും ഇളവുണ്ട്‌.

അലോപ്പതി ഡോക്ടർമാർക്കും നഴ്‌സ്‌, മിഡ്‌വൈഫ്‌ എന്നിവർക്കും യഥാക്രമം 10, 25 ശതമാനം ഇളവുണ്ട്‌. വിദ്യാഭ്യാസ കോൺഫറൻസിനും കോളേജിൽ നിന്ന്‌ വിനോദ യാത്ര പോകുന്നവർക്കും 25 ശതമാനം ഇളവ്‌

You may also like

error: Content is protected !!
Join Our WhatsApp Group