Home Featured ബെംഗളുരു:ഹെജ്ജല മുതൽ ഹീലലിഗെ വരെയുള്ള റെയിൽവേ പാതയുടെ സർവേക്ക്‌ അനുമതി

ബെംഗളുരു:ഹെജ്ജല മുതൽ ഹീലലിഗെ വരെയുള്ള റെയിൽവേ പാതയുടെ സർവേക്ക്‌ അനുമതി

ബെംഗളുരു: ബിഡദിക്ക് സമീപം ഹെജ്ജലയേയും ഇലക്ട്രോണിക് സിറ്റിക്ക് സമീപം ഹീലലിഗെയും ബന്ധിപ്പിച്ചുള്ള പുതിയ റെയിൽവേ പാതയുടെ സർവേക്കു റെയിൽവേ ബോർഡിന്റെ അനുമതി.33 കിലോമീറ്റർ ദൂരം വരുന്ന പാത രാമനഗര, ബെംഗളൂരു നഗരം, ബെംഗളൂരു ഗ്രാമ ഗ്രാമ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. 10 വർഷം മുൻപ് ആനേക്കൽ ബിഡ്ദി പാതയ്ക്കായി സർവേ നടത്തിയിരുന്നെങ്കിലും ബെന്നാർ ഘട്ടെ വന്യജീവിസങ്കേതത്തിലൂടെ കടന്നുപോകുന്നതിൽ കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നില്ല.

തുടർന്ന് പദ്ധതി റദ്ദാക്കുകയായിരുന്നു. വനമേഖല ഒഴിവാക്കിയാണ് നിർദിഷ്ട ഹെജ്ജ്ല -ഹീലലിങ്ക പാതയുടെ രൂപ രേഖ തയാറാക്കിയിരിക്കുന്നത്.

വ്യവസായ മേഖലയെ ബന്ധിപ്പിക്കുന്ന പാത:വ്യവസായ മേഖലയായ ബിഡദി, ജിഗനി, തമിഴ്നാട്ടിലെ ഹൊസൂർ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതാണു നിർദിഷ്ട റെയിൽവേ ലൈൻ.

നിലവിൽ മൈസുരു ബെംഗളൂരു റെയിൽപാത കടന്നുപോകുന്ന രാമനഗര ജില്ലയിലെ ഹെജ്ജ്ലയിൽ നിന്ന് തുടങ്ങി ബിഡദി, കെങ്കേരി, തലഘട്ടപുര, കൊട്ടിഗരെ നൈസ് റോഡ്, ഹുസ്കർ വഴിയാണ് ഹൊസൂരിനും ഇലക്ട്രോണിക് സിറ്റിക്കും ഇടയിലുള്ള ഹീലലിഗെയിൽ എത്തുന്നത്ബാനസവാടി-ഹൊസൂർ പാതയുടെ ഭാഗമാണ് ഹീലലിഗെ, മൈസൂരു, ഹാസൻ ഉൾപ്പെടെയുള്ള തെക്കൻ കർണാടകയിൽ നിന്നുള്ളവർക്ക് ബെംഗളൂരുവിലെത്താതെ തന്നെ തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ പുതിയ പാതയിലൂടെ സാധിക്കും.

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മാസ്ക്കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍

സംസ്ഥാനത്ത് നീണ്ട ഇടവേളയ്ക്ക് ശേഷം കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍.പൊതുസ്ഥലങ്ങളില്‍ മാസ്‌ക്‌ ധരിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.കൊവിഡ്‌ 19 ഭീഷണിയായി തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഉത്തരവ്‌ ഉടന്‍ പ്രാബല്യത്തില്‍ വരും. കൊവിഡ്‌ 19 വ്യാപനം തടയുന്നതിന്‌ എല്ലാ ആളുകളും സ്ഥാപനങ്ങളും ഈ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതാണ്‌. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും, പൊതുജനങ്ങള്‍ക്ക്‌ പ്രവേശനമുള്ള ഏത്‌ സ്ഥലത്തും, സാമൂഹിക കൂടിച്ചേരലുകളിലും, എല്ലാത്തരം വാഹനങ്ങളിലും, ഗതാഗത സമയത്തും എല്ലാ ആളുകളും മാസ്‌ക്‌ ഉപയോഗിച്ച്‌ വായും മൂക്കും മൂടണം എന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group