Home Featured മലയാളി വോട്ടർമാർക്ക് ആശ്വാസം;കൊച്ചുവേളി-ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവെ

മലയാളി വോട്ടർമാർക്ക് ആശ്വാസം;കൊച്ചുവേളി-ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവെ

ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവെ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് കൊച്ചുവേളി റെയിൽവെ സ്റ്റേഷനിലേക്കാണ് എക്സ്പ്രസ്സ് ട്രെയിൻ സർവീസ് നടത്തുക. ഏപ്രിൽ 25ന് വൈകിട്ട് 3.50ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് പോളിങ് ദിവസമായ ഏപ്രിൽ 26ന് രാവിലെ ഏഴ് മണിക്ക് ട്രെയിൻ കൊച്ചുവേളി റെയിൽവെ സ്റ്റേഷനിൽ എത്തും. പിന്നീട് ഈ ട്രെയിൻ അന്നേ ദിവസം (ഏപ്രിൽ 26) രാത്രി 11:50ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. ഏപ്രിൽ 27ന് രാവിലെ എട്ടു മണിക്ക് ഈ ട്രെയിൻ ബെംഗളൂരുവിൽ തിരിച്ചെത്തും.

വരുന്നോ എന്റെ കൂടെ’, ആരാധികയോട് മോഹൻലാല്‍;

സിനിമ ലൊക്കേഷനില്‍ മോഹൻലാലിനെ കാണാൻ എത്തിയ ആരാധികയായ പ്രായമായ സ്ത്രീയുടെ വീഡിയോ വൈറലാകുന്നു.താരത്തെ കാണാൻ ലൊക്കേഷനില്‍ കാത്തുനിന്ന പ്രായമായ സ്ത്രീയോട് കുശലാന്വേഷണം നടത്തുന്ന വീഡിയോ ആണ് വൈറലാകുന്നത്.തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമ ലൊക്കേഷനില്‍ ആയിരുന്നു സംഭവം .ഷൂട്ട് കഴിഞ്ഞ് താരം തിരികെ മടങ്ങാൻ കാറിനരികിലേക്ക് എത്തുകയായിരുന്നു. ‘ഇതാണോ’ മോഹൻലാല്‍ എന്ന് പ്രായമായ സ്ത്രീ ചോദിക്കുന്നുണ്ട്. മോഹൻലാലിന്റെ ‘വരുന്നോ എന്റെ കൂടെ’ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ആരാധികയുടെ മറുപടി.വളരെ പെട്ടന്ന് തന്നെ താരത്തിന്റെയും ആരാധികയുടെയും വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. നിരവധിയാളുകളാണ് വീഡിയോക്ക് താഴെ കമെന്റുമായി എത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group