Home തിരഞ്ഞെടുത്ത വാർത്തകൾ പത്ത് കോടി ആവശ്യപ്പെട്ട് ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വക്കീൽ നോട്ടീസ്

പത്ത് കോടി ആവശ്യപ്പെട്ട് ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വക്കീൽ നോട്ടീസ്

by ടാർസ്യുസ്

തിരുവനന്തപുരം: തന്നെമോശക്കാരനായി ചിത്രീകരിച്ചെന്നാരോപിച്ച് കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വക്കിൽ നോട്ടീസ് അയച്ചു. കഴിഞ്ഞ മൂന്നിന് ഷഹനാസ് നടത്തിയ വാർത്താസമ്മേളനത്തിലൂടെയാണ് തൻ്റെ മാനഭംഗം വരുത്തിയതെന്നും ഇതിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. ഷഹനാസ് ഉന്നയിച്ച ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും നോട്ടീസിൽ പറയുന്നു. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക 100 പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിക്കായി വിനിയോഗിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ചില പരാമർശങ്ങൾക്കെതിരെ എം.എ ഷഹനാസ് കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. രാഹുലുമായി തനിക്ക് യാതൊരു സൗഹൃദവുമില്ലെന്നും തമ്മിൽ ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ ഷഹനാസ് പറഞ്ഞു. ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നുവെന്ന രാഹുലിന്റെ വാദം പൂർണമായും കള്ളമാണെന്നും അവർ വ്യക്തമാക്കി.രാഹുൽ മാങ്കൂട്ടത്തെ കടുത്ത ഭാഷയിൽ വിമർശിച്ച ഷഹനാസ്, രാഹുലിന്റെ ആരോപണങ്ങളിൽ തനിക്ക് ഭയപ്പെടാനോ ഒളിക്കാനോ ഒന്നുമില്ലെന്നും തുറന്ന സംവാദത്തിന് തയ്യാറാണെന്നും വെല്ലുവിളിച്ചു. തൻ്റെ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കാൻ തയ്യാറാണെന്നും രാഹുലിന് ധൈര്യമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ഫോൺ പരിശോധനയ്ക്ക് നൽകണമെന്നും ഷഹനാസ് ആവശ്യപ്പെട്ടു.രാഹുൽ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് തനിക്ക് സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും സോഷ്യൽ മീഡിയ വഴിയുള്ള പ്രതികരണങ്ങളുടെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അവർ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group