Home തിരഞ്ഞെടുത്ത വാർത്തകൾ രാഹുല്‍ മാങ്കൂട്ടത്തില്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴിയാണ്: ജസ്‌ല മാടശേരി

രാഹുല്‍ മാങ്കൂട്ടത്തില്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴിയാണ്: ജസ്‌ല മാടശേരി

by ടാർസ്യുസ്

മലപ്പുറം : പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള ചാറ്റ് പുറത്ത് വിട്ട് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ജസ്‌ല മാടശേരി. രാഹുല്‍ മാങ്കൂട്ടത്തില്‍ വെറും കോഴിയല്ലയെന്നും കുരുപ്പ് പിടിച്ച കോഴിയാണെന്നും ജസ്‌ല ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മാന്യന്മാരുടെ മഹാസംഗമം കണ്ട് ഓക്കാനം വരുന്നുവെന്നും വേണ്ടാ വേണ്ടാന്നുവെച്ചിരിക്കുമ്പോയാണ് അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യൂ എന്നും ജസ്‌ല പറഞ്ഞു.അവനുമായുള്ള ചാറ്റ് അവിടെ വെച്ച്‌ നിർത്തിയതുകൊണ്ട് ഇതില്‍ മോശമായൊന്നും ഇല്ലെന്ന് ജസ്‌ല പറഞ്ഞു. അവൻ മോശക്കാരനല്ലെന്ന് ന്യായീകരിക്കുന്നവർക്ക് ഇത് ഉപകരിച്ചേക്കാമെന്നും ജസ്‌ല പറഞ്ഞു. സ്ത്രീ പീഡനവീരന്മാരാണ് കോണ്‍ഗ്രസിന്റെ യുവ മുഖമുദ്രയായി ഇലക്ഷനുകളില്‍ മത്സരിക്കുന്നതെങ്കില്‍ കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേല്‍ കയറി ആവും ആ സ്ഥാനാർത്ഥിത്വമെന്നും ജസ്‌ല പറഞ്ഞു. നേരത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് സഹയാത്രിക എം എ ഷഹനാസ് രംഗത്ത് എത്തിയിരുന്നു.

രാഹുല്‍ കോഴിയാണെന്ന് പണ്ടേ അറിയാമെന്നും ഹേമ കമ്മീഷൻ പോലെ ഒരു കമ്മീഷൻ വെച്ച്‌ കോണ്‍ഗ്രസിലെ വനിതകളുടെയും രാഹുലിന്റെയും ഫോണ്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും എം എ ഷഹനാസ് പറഞ്ഞു. അഭിമുഖം എടുത്ത 24 ന്യൂസ് ചാനലിനോട് പുച്ഛം തോന്നുകയാണെന്നും രാഹുല്‍ ഉയർത്തിയ കാര്യങ്ങളില്‍ മുഖത്ത് നോക്കി മറുപടി പറയാനുള്ള ആർജവം തനിക്കുണ്ടെന്നും ഷഹനാസ് പറഞ്ഞു.ചാനലില്‍ ഇരുന്നത് പോലെ തനിക്ക് മുൻപില്‍ വന്നിരിക്കാൻ രാഹുലിന് ധൈര്യമുണ്ടോ എന്നും ഷഹനാസ് വെല്ലുവിളിച്ചു. വീട്ടില്‍ പോയി രാഹുലിനെ ചോദ്യം ചെയ്യാനുള്ള കപ്പാസിറ്റി ഉള്ളയാളാണ് താൻ. പലതരത്തില്‍ താൻ സമൂഹത്തില്‍ സജീവമായിരിക്കുന്നയാളാണ്.

എല്ലാ കോഴികള്‍ക്കുമെതിരെ സ്ത്രീകള്‍ക്ക് പരാതിയുമായി നീങ്ങാൻ കഴിയില്ല. രാഹുലിന്റെ ഒപ്പം ഒരു സെല്‍ഫി പോലും തന്റെ കയ്യില്‍ ഇല്ല എന്നും ഷഹനാസ് പറഞ്ഞു. ഓരോ സ്ത്രീയെയോയും എങ്ങനെ മാനിപ്പുലേറ്റ് ചെയ്യണം എന്നറിയുന്ന ഒരു പീഡനവീരനാണ് രാഹുല്‍ എന്നും ഷഹനാസ് ആഞ്ഞടിച്ചു.ജസ്‌ല മാടശേരിയുടെ പോസ്റ്റിൻ്റെ പൂർണ്ണരൂപംദീർഘവീക്ഷണം.ഒരാളുടെ പോക്ക് കണ്ടാല്‍ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവ്. കോഴികളെ കിലോമീറ്ററുകള്‍ അപ്പുറത്തൂന്ന് മണക്കും. ഇതൊക്കെ എനിക്ക് അല്പം കൂടുതലുണ്ട് എന്ന അഹങ്കാരം ഉണ്ടായിരുന്ന്. ചെറുതായി ഉണ്ട്. എവിടെ സ്റ്റോപ്പ്‌ ഇടണം. എന്ന് ഭംഗിയായി അറിയാം.ഇതിലൊരു മോശവുമില്ല. രസമായി കാണാനുള്ളതേ ഉള്ളൂ. ഇത്രയും നിഷ്കളങ്കരായ ഏട്ടായിമാർ എത്രയുണ്ടെന്നോ. നിങ്ങളുവിചാരിക്കും മാങ്ങാക്കൂട്ടം മാത്രമാണെന്ന്. പെണ്ണുങ്ങളോട് പരിധി വിട്ട് വീമ്പു കളിച്ചാല്‍. കൊറേയെണ്ണത്തിന്റെ വൃത്തികെട്ട മുഖമൂടി അഴിച്ചുപറിച്ചു വസ്ത്രാക്ഷേപം നടത്തും.ഈ സിസ്റ്റം മാറണമെങ്കില്‍ എല്ലാത്തിനെയും വലിച്ചു പറിച്ചു കാണിക്കണമെങ്കില്‍ കേരളത്തിലെ മിടുക്കികളായ നിങ്ങളിന്നോളം കാണാത്ത തന്റേടം കയ്യിലുള്ള അനേകം സ്ത്രീകളുണ്ട് ഇവിടെ. ഒരുമിച്ചു കൈചേർത്ത് പിടിച്ചാല്‍ പിഴുതെറിയാൻ കഴിയുന്ന അനേകം കാര്യങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞു മാറ്റമായവർ. മാന്യതയുടെ പാവത്താന്റെ മുഖംമൂടി അണിഞ്ഞു നിയമസഭയില്‍ ഇരിക്കുന്ന മന്ത്രി പുത്രന്മാരുടെ വരെ. വെറുതെ കൊങ്ങികള്‍ over ആക്കി ചളമാക്കണ്ട. സ്ത്രീ പീഡനവീരന്മാരാണ് കോണ്‍ഗ്രസിന്റെ യുവ മുഖമുദ്രയായി ഇലക്ഷനുകളില്‍ മത്സരിക്കുന്നതെങ്കില്‍. കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേല്‍ കയറി ആവും ആ സ്ഥാനാർഥിത്വം.

You may also like

error: Content is protected !!
Join Our WhatsApp Group