ബെംഗളൂരു: ഭാരത് ജോഡോ യാത്ര കന്നഡ വികാരത്തെ രാഷ്ട്രീയായുധമാക്കി രാഹുല്‍ ഗാന്ധി. ഭാഷയെന്നാല്‍ ചരിത്രവും സംസ്‌കാരവുമാണ്. ഒരാളെയും സ്വന്തം ഭാഷ പറയുന്നതില്‍ നിന്ന് തടയാന്‍ അനുവദിക്കരുതെന്നും രാഹുല്‍ പറഞ്ഞു. കന്നഡ ഭാഷയെ തൊട്ടുകളിക്കുകയോ, ആക്രമിക്കുകയോ ചെയ്താല്‍ ബിജെപിയും ആര്‍എസ്എസും കോണ്‍ഗ്രസിന്റെ വിശ്വരൂപം കാണുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിന്റെ സര്‍വ ശക്തിയുമെടുത്തായിരിക്കും ബിജെപിയോടും ആര്‍എസ്എസിനോടും ഇക്കാര്യത്തില്‍ തങ്ങള്‍ പോരാടുകയെന്നും രാഹുല്‍ വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.പരസ്പരം സംസാരിക്കാന്‍ മാത്രമുള്ള ഒന്നല്ല ഭാഷ. ഏതൊരു ഭാഷയും അവരുടെ ചരിത്രവും സംസ്‌കാരവുമാണ്. നിങ്ങളുടെ ഭാവനയും അത് തന്നെയാണ്. ആരും സ്വന്തം ഭാഷ പറയുന്നതില്‍ നിന്ന് ഒരാളെയും തടയാന്‍ പാടില്ല. ആര്‍എസ്എസും ബിജെപിയും വളര്‍ത്തിയെടുക്കുന്ന കാര്യങ്ങള്‍ ഇതിനെയെല്ലാം തടയാനാണെന്നും രാഹുല്‍ ആരോപിച്ചു.ബിജെപിയെ സംബന്ധിച്ചിടത്തോളം കന്നഡ രണ്ടാമത്തെ മാത്രം ഭാഷയാണ്.
കര്‍ണാടകത്തിലെ ജനങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്ന ഭാഷയാണ് കന്നഡ. ബിജെപിയും ആര്‍എസ്എസും കന്നഡ ഭാഷയെ ആക്രമിക്കാമെന്ന് ചിന്തിക്കുകയാണെങ്കില്‍ അവര്‍ കോണ്‍ഗ്രസിന്റെ തനി സ്വരൂപം കാണുമെന്നും രാഹുല്‍ പറഞ്ഞു.കര്‍ണാടകത്തിലെ ജനങ്ങളെയോ അവരുടെ ചരിത്രത്തെയോ, തൊട്ട് കളിച്ചാല്‍ അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സര്‍വ ശക്തിയുമെടുതിട്ടാവും പ്രതിരോധിക്കുകയെന്ന് രാഹുല്‍ പറഞ്ഞു.
കര്‍ണാടകത്തിലെ ജനങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് അവരാണ് തീരുമാനിക്കുന്നത്. കന്നഡ പറയരുതെന്നും, ഏത് ഭാഷയില്‍ പരീക്ഷയെഴുതണമെന്നും കന്നഡക്കാരോട് നിര്‍ദേശിക്കരുത്. ഇതാണ് ഭാരത് ജോഡോ യാത്രയിലൂടെ ഞങ്ങള്‍ അര്‍ത്ഥമാക്കുന്നത്. ഈ യാത്ര സംസ്‌കാരങ്ങളെയും, ഭാഷയെയും, കര്‍ണാടകത്തിലെ ജനങ്ങളുടെ ചരിത്രത്തെയും ബഹുമാനിക്കുന്നതാണെന്നും രാഹുല്‍ വ്യക്തമാക്കി.
നേരത്തെ എസ്എസ്‌സി തിരഞ്ഞെടുപ്പ് ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമായി നടത്തുന്നതിനെ മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി രൂക്ഷമായി എതിര്‍ത്തിരുന്നു. എന്തുകൊണ്ട് പ്രാദേശിക ഭാഷയില്‍ ഇത് നടത്തുന്നില്ലെന്ന് ചോദിച്ചിരുന്നു. രാജ്യത്ത് ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് വെറുപ്പ് പടര്‍ത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു.
അവരെ രണ്ടു പേരെയും രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കില്ല. രാജ്യത്ത് വെറുപ്പ് പടര്‍ത്താനും അവരെ അനുവദിക്കില്ല. രാജ്യത്തെ വിഭജിക്കുന്നത് രാജ്യ താല്‍പര്യത്തിന് എതിരാണ്. അത് നമ്മുടെ രാജ്യത്തെ ദുര്‍ബലമാക്കും. രാജ്യത്തെ ശക്തിപ്പെടുത്തില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : ചക്രവാതച്ചുഴി; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മലയോര മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും.
കോമോറിന്‍ തീരത്തായുള്ള ചക്രവതച്ചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവതച്ചുഴിയുമാണ് മഴയ്ക്ക് കാരണം.ഒമ്ബത് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം, ഒക്ടോബര്‍ 14 മുതല്‍ 18 വരെ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴക്കോ ആണ് സാധ്യത.