Home Featured ഭാരത് ജോഡോ യാത്രക്കിടെ സോണിയയുടെ ഷൂ ലെയ്‍സ് കെട്ടിക്കൊടുത്ത് രാഹുല്‍; ചിത്രം പങ്കുവെച്ച്‌ കോണ്‍ഗ്രസ്

ഭാരത് ജോഡോ യാത്രക്കിടെ സോണിയയുടെ ഷൂ ലെയ്‍സ് കെട്ടിക്കൊടുത്ത് രാഹുല്‍; ചിത്രം പങ്കുവെച്ച്‌ കോണ്‍ഗ്രസ്

മാണ്ഡ്യ: കര്‍ണ്ണാടകയില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യില്‍ പങ്കെടുത്ത് സോണിയാ ഗാന്ധി.ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ മൂലം നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് സോണിയാഗാന്ധി ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. അനാരോഗ്യത്തെയും മറികടന്നാണ് ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ കൂടെ സോണിയ നടന്നത്. നടക്കുന്നതിനിടയില്‍ സോണിയയുടെ ഷൂവിന്റെ ലെയ്സ് രാഹുല്‍ കെട്ടിക്കൊടുക്കുകയും ചെയ്തു.

അമ്മ’ എന്ന അടിക്കുറിപ്പോടെ കോണ്‍ഗ്രസ് ഈ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. കുറച്ച്‌ ദൂരം നടന്ന ശേഷം സോണിയയെ രാഹുല്‍ ഗാന്ധി നിര്‍ബന്ധിച്ച്‌ കാറില്‍ കയറ്റുകയായിരുന്നു. നടന്നത് മതിയെന്ന് പറഞ്ഞെങ്കിലും അത് കേള്‍ക്കാതെ വീണ്ടും നടക്കുന്ന സോണിയാഗാന്ധിയെ തടഞ്ഞുനിര്‍ത്തിയാണ് രാഹുല്‍ കാറില്‍ കയറ്റിയത്. സോണിയയെ തോള്‍ചേര്‍ത്താണ് രാഹുല്‍ഗാന്ധി നടന്നിരുന്നത്.

രണ്ട് ദിവസമായി മൈസൂരുവില്‍ ക്യാമ്ബ് ചെയ്യുന്ന സോണിയ ഗാന്ധി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടികാഴ്ച നടത്തിയിരുന്നു. ബെല്ലാരിയില്‍ നടക്കുന്ന പൊതു സമ്മേളനത്തേയും സോണിയ ഗാന്ധി അഭിസംബോധന ചെയ്യും. തിങ്കളാഴ്ച ഉച്ചയോടെയാണ് സോണിയാ ഗാന്ധി മൈസൂരിലെത്തിയത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സോണിയാഗാന്ധിക്ക് കൊവിഡ് ബാധിച്ചിരുന്നു. അതിന് ശേഷം പൊതുപരിപാടികളില്‍ നിന്ന് വിട്ടുനിന്നിരുന്നു.

അതിന് ശേഷമുള്ള ആദ്യ പൊതുയാത്രയാണിത്. 2016ല്‍ വാരാണസിയില്‍ നടന്ന റോഡ്ഷോയിലാണ് അവര്‍ അവസാനമായി പങ്കെടുത്തത്.കേരളത്തിലേതിന് സമാനമായി വലിയ ജനപങ്കാളിത്തമാണ് കര്‍ണാടകയിലും ജോഡോ യാത്രയ്ക്ക് ലഭിക്കുന്നത്. സെപ്തംബര്‍ ഏഴിനാണ് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.

സോണിയ ഗാന്ധി മാര്‍ച്ചില്‍ പങ്കെടുത്തത് പാര്‍ട്ടിക്ക് അഭിമാനകരമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു. 12 സംസ്ഥാനങ്ങളിലൂടെ 3,570 കിലോമീറ്റര്‍ കാല്‍നടയായി ‘ഇന്ത്യയെ ഒന്നിപ്പിക്കുക’ എന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി നടക്കുന്നത്.

ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റും നിരോധിത ഹോണും പാടില്ല

വടക്കഞ്ചേരി ബസ് അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തെ കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. കേസ് വീണ്ടും ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും.വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ്സിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ആരാണെന്ന് കോടതി ചോദിച്ചു.

ടൂറിസ്റ്റ് ബസുകളിലെ ഫ്ലാഷ് ലൈറ്റുകളും ഹോണുകളും ശബ്ദസംവിധാനവും സംബന്ധിച്ച് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. ഇതു ലംഘിച്ചെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു.ഇന്ന് മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ല. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group