ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 10 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഞങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളും കണ്ടറിഞ്ഞു. തൊഴിലില്ലായ്മയാണ് യുവാക്കളെ അലട്ടുന്ന പ്രധാന പ്രശ്നം. ആയിരക്കണക്കിന് യുവാക്കളോട് സംസാരിച്ചപ്പോള്‍ തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്നമെന്ന് മനസിലായി.-രാഹുല്‍ പറഞ്ഞു.
സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ യുവ നിധി എന്ന പദ്ധതിയും രാഹുല്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും രാഹുല്‍ പറഞ്ഞു. പദ്ധതി പ്രകാരം ബിരുദമുള്ള തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് പ്രതിമാസം 3000 രൂപ സഹായം നല്‍കുന്ന പദ്ധതിയാണിത്. തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ പ്രതിമാസം 1500 രൂപയും അലവന്‍സായി നല്‍കും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ എല്ലാജില്ലകളിലും പര്യടനം നടത്തുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.
നേരത്തേ തൊഴില്‍രഹിതരായ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ, ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് 10 കിലോ അരി, എല്ലാ കുടുംബങ്ങള്‍ക്കും ആദ്യത്തെ 200 യൂനിറ്റ് വൈദ്യുതി സൗജന്യം എന്നീ വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരുന്നു.കര്‍ണാടകയിലേത് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്. കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി പോരാടി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടുമെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമാണ് ആദ്യമായാണ് രാഹുല്‍ കര്‍ണാടകയില്‍ എത്തിയത്.
അശ്ലീല വീഡിയോ കോളില്‍ നഗ്നനായി; ക്ഷേത്ര പൂജാരിക്ക് നഷ്ടമായത് അര ലക്ഷം
ന്യൂഡല്‍ഹി: അശ്ലീല വീഡിയോ കോളിലെത്തി ആളുകളെ നഗ്നരാവാന്‍ പ്രലോഭിപ്പിക്കുകയും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ബ്ലാക്ക്മെയിലിങ്ങിലൂടെ പണം തട്ടുകയും ചെയ്യുന്ന സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്.ഇപ്പോള്‍, ഡല്‍ഹിയിലെ ഒരു ക്ഷേത്ര പൂജാരിയാണ് അത്തരത്തില്‍ തട്ടിപ്പിനിരയായിരിക്കുന്നത്. സെന്‍ട്രല്‍ ഡല്‍ഹി സ്വദേശിയായ 44കാരനാണ് തട്ടിപ്പിന് ഇരയായത്.വര്‍ഷങ്ങളായി ഇവിടുത്തെ ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഇദ്ദേഹം ഇക്കാര്യം സൈബര്‍ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
“ഒരു നഗ്നയായ പെണ്‍കുട്ടിയില്‍ നിന്ന് എനിക്കൊരു വീഡിയോ കോള്‍ വന്നു. അവര്‍ എന്നെ വസ്ത്രം അഴിക്കാന്‍ പ്രേരിപ്പിച്ചു. ഞാനത് ചെയ്തു. താമസിയാതെ, എന്റെ തെറ്റ് മനസിലാക്കി ഞാന്‍ കോള്‍ കട്ടാക്കി”- അദ്ദേഹം പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.എന്നാല്‍ അവര്‍ ആ വീഡിയോ കോള്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും പൂജാരിയുടെ വാട്ട്സ്‌ആപ്പിലേക്ക് അയയ്ക്കുകയും ചെയ്തു. വീഡിയോ പരസ്യമാക്കാതിരിക്കാന്‍ പണം ആവശ്യപ്പെടുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ചയുടെ പരിചയവും അടുപ്പവുമാണ് വിളിച്ചയാളുമായി തനിക്കുണ്ടായിരുന്നതെന്ന് പരാതിക്കാരന്‍ പറഞ്ഞു.എന്നാല്‍ അവര്‍ ആ വീഡിയോ കോള്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും പൂജാരിയുടെ വാട്ട്സ്‌ആപ്പിലേക്ക് അയയ്ക്കുകയും ചെയ്തു.
വീഡിയോ പരസ്യമാക്കാതിരിക്കാന്‍ പണം ആവശ്യപ്പെടുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ചയുടെ പരിചയവും അടുപ്പവുമാണ് വിളിച്ചയാളുമായി തനിക്കുണ്ടായിരുന്നതെന്ന് പരാതിക്കാരന്‍ പറഞ്ഞു.ലഖ്‌നൗവില്‍ നിന്നുള്ള പെണ്‍കുട്ടിയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാരന്‍ വാട്ട്സ്‌ആപ്പ് സന്ദേശങ്ങള്‍ അയച്ചത്. തുടര്‍ന്ന് സൗഹൃദത്തിലാവുകയായിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം അതേ നമ്ബറില്‍ നിന്ന് ഒരു വീഡിയോ കോള്‍ വന്നു. അവര്‍ പൂജാരിയോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെടുകയും അദ്ദേഹം അത് ചെയ്യുകയുമായിരുന്നു.
എന്നാല്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് തോന്നിയതിനാല്‍ താന്‍ കോള്‍ കട്ടാക്കുകയും നമ്ബര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു” പൂജാരി പറഞ്ഞു. എന്നാല്‍, വിളിച്ചയാള്‍ പൂജാരിയുടെ വീഡിയോ പകര്‍ത്തുകയും മറ്റൊരു നമ്ബറില്‍ നിന്ന് വാട്ട്സ്‌ആപ്പ് ചെയ്യുകയും പണം ആവശ്യപ്പെടുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.”ഞാന്‍ ആ നമ്ബറും ബ്ലോക്ക് ചെയ്തു. എന്നാല്‍ അടുത്ത ദിവസം എനിക്ക് മറ്റൊരു വീഡിയോ കോള്‍ വന്നു. അതില്‍ പൊലീസ് യൂണിഫോമിലുള്ള ഒരാള്‍ എന്റെ വീഡിയോ ഫേസ്ബുക്കിലും യൂട്യൂബിലും കണ്ടുവെന്ന് പറഞ്ഞു.
അയാള്‍ എനിക്ക് ഒരു മൊബൈല്‍ നമ്ബര്‍ നല്‍കിയിട്ട്, സോഷ്യല്‍ മീഡിയയില്‍ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ആ വ്യക്തി തന്നെ സഹായിക്കുമെന്നും വിളിച്ചോളൂ എന്നും പറഞ്ഞു”- പരാതിയില്‍ പറഞ്ഞു.ഞാന്‍ അയാളുമായി സംസാരിക്കുകയും തനിക്ക് നല്‍കിയ അക്കൗണ്ട് നമ്ബരിലേക്ക് 49000 രൂപ അയയ്ക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് വേഷത്തിലുള്ളയാള്‍ പിന്നീട് വീണ്ടും വിളിക്കുകയും ഒരു വീഡിയോ ഡിലീറ്റ് ചെയ്തെന്നും രണ്ടെണ്ണം കൂടി സോഷ്യല്‍മീഡിയയില്‍ കിടപ്പുണ്ടെന്നും അത് ഡിലീറ്റ് ചെയ്യാന്‍ ഒരു ലക്ഷം രൂപ കൂടി വേണമെന്നും ആവശ്യപ്പെട്ടു”.”
പണം നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യുകയും ആറ് വര്‍ഷത്തേക്ക് ജയിലില്‍ അടയ്ക്കുകയും ചെയ്യുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. അക്ഷരാര്‍ഥത്തില്‍ എന്റെ കൈയില്‍ അടയ്ക്കാന്‍ പണമില്ലായിരുന്നു. അതിനാല്‍ ഞാന്‍ സൈബര്‍ പൊലീസില്‍ വിവരം അറിയിച്ചു”- വൈദികന്‍ പറഞ്ഞു. സംഭവത്തില്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ സൈബര്‍ സെല്ലില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ഇത്തരം തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നുണ്ടെന്നും ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
“ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടില്ല. തട്ടിപ്പുകാര്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ പ്ലേ ചെയ്യുകയും ആളുകളെ കബളിപ്പിച്ച് പണം തട്ടുകയുമാണ് ചെയ്യുന്നത്”- അദ്ദേഹം പറഞ്ഞു.”ആളുകള്‍ ആ വീഡിയോ കാണുകയും മറുവശത്തുള്ളയാള്‍ ആ വ്യക്തിയുടെ പ്രവൃത്തികള്‍ റെക്കോര്‍ഡ് ചെയ്യുകയും പിന്നീടത് ചില അശ്ലീല വീഡിയോ ഉപയോഗിച്ച് മോര്‍ഫ് ചെയ്യുകയും അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്”- അദ്ദേഹം വ്യക്തമാക്കി.പ്രാഥമിക അന്വേഷണത്തില്‍, പൂജാരി പണം കൈമാറിയ അക്കൗണ്ട് അല്‍വാറില്‍ നിന്നുള്ള അടാര്‍ സിങ് എന്നയാളുടെ പേരിലാണെന്നും 15 ദിവസത്തിനുള്ളില്‍ ഈ അക്കൗണ്ടില്‍ 5.5 ലക്ഷത്തോളം രൂപ നിക്ഷേപിക്കപ്പെട്ടിട്ടുള്ളതായും കണ്ടെത്തി.
ഇതിലൂടെ പൂജാരി മാത്രമല്ല, മറ്റു പലരും സമാനമായ രീതിയില്‍ ചതിക്കപ്പെട്ടിട്ടുള്ളതായും മനസിലായി.വാട്ട്‌സ്‌ആപ്പില്‍ വരുന്ന അജ്ഞാത വീഡിയോ കോളുകളൊന്നും സ്വീകരിക്കരുതെന്ന് ഞങ്ങള്‍ ആളുകളോട് അഭ്യര്‍ഥിക്കുന്നു. നിങ്ങള്‍ക്ക് അബദ്ധവശാല്‍ അങ്ങനെ കോള്‍ വന്നാല്‍ പോലും, പണം തട്ടിയെടുക്കാനുള്ള അത്തരം ഭീഷണികളില്‍ വീഴരുത്. വിഷയം ഉടന്‍ സൈബര്‍ പൊലീസില്‍ അറിയിക്കുക”- ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.