Home Featured NDA-യെ നേരിടാൻ ‘INDIA’; ബെംഗളൂരു യോഗത്തില്‍ പ്രതിപക്ഷ സഖ്യത്തിന് പേരിട്ട് രാഹുല്‍ ഗാന്ധി

NDA-യെ നേരിടാൻ ‘INDIA’; ബെംഗളൂരു യോഗത്തില്‍ പ്രതിപക്ഷ സഖ്യത്തിന് പേരിട്ട് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് ‘INDIA’ (ഇന്ത്യൻ നാഷണൽ ഡെവലപ്പ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) എന്ന് പേരിടാൻ തീരുമാനം. ബെംഗളൂരുവിൽ നടന്ന വിശാല പ്രതിപക്ഷ പാർട്ടികളുടെ ഐക്യ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സമ്മേളനത്തിൽ പങ്കെടുത്ത പ്രതിപക്ഷ പാർട്ടികളിലെ ഭൂരിഭാഗം നേതാക്കളും പേരിനെ അനൂകൂലിച്ചതായാണ് വിവരം.2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ INDIA എന്ന പേരിൽ മത്സരിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ ഐക്യ സമ്മേളനത്തിൽ തീരുമാനിച്ചതായി എൻ.സി.പി ശരദ് പവാർ വിഭാഗം നേതാവ് ഡോ. ജിതേന്ദ്ര അവ്ഹാദ് ട്വീറ്റ് ചെയ്തു. സഖ്യത്തിന് INDIA എന്ന പേരിടാനുള്ള നിർദേശം യോഗത്തിൽ രാഹുൽ ഗാന്ധിയാണ് മുന്നോട്ടുവെച്ചതെന്നും അദ്ദേഹത്തിന്റെ സർഗ്ഗാത്മകത ഏറെ പ്രശംസിക്കപ്പെട്ടുവെന്നും മറ്റെല്ലാ പാർട്ടികളും ഇത് അംഗീകരിക്കുകയായിരുന്നുവെന്നും ജിതേന്ദ്ര അവ്ഹാദ് പറഞ്ഞു

.2024-ൽ ടീം ഇന്ത്യയും ടീം എൻ.ഡി.എയും തമ്മിലാണ് മത്സരമെന്ന് ശിവസേന (യുബിടി) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു. യോഗത്തിന് പിന്നാലെ ചക്ദേ ഇന്ത്യ എന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനും ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ വിജയിക്കും എന്നായിരുന്നു കോൺഗ്രസ് ലോക്സഭാ എം.പി മാണിക്കം ടാഗോറിന്റെ ട്വീറ്റ്.ഇത് ഇന്ത്യയുടെ ശബ്ദത്തിനായുള്ള പോരാട്ടമായതിനാലാണ് ഇന്ത്യ എന്ന പേര് ഞങ്ങൾ തിരഞ്ഞെടുത്തതെന്ന് യോഗത്തിൽ രാഹുൽ പറഞ്ഞു. ഈ പോരാട്ടം ഇന്ത്യയും എൻ.ഡി.എയും തമ്മിലാണ്, നരേന്ദ്ര മോദിയും ഇന്ത്യയും തമ്മിലിലാണ്, ബിജെപിയുടെ പ്രത്യയശാസ്ത്രവും ഇന്ത്യയും തമ്മിലാണ്. രാജ്യത്തിന്റെ ഭരണഘടനയേയും ജനങ്ങളുടെ ശബ്ദത്തേയും ഈ മഹത്തായ രാജ്യത്തിന്റെ ആശയത്തേയും ഞങ്ങൾ സംരക്ഷിക്കും.

ഇന്ത്യയുടെ ആശയത്തെ ഒരാൾ ഏറ്റെടുക്കുമ്പോൾ ആരാണ് വിജയിക്കുകയെന്ന് നമുക്ക് എല്ലാവർക്കും അറിയാമെന്നും രാഹുൽ പറഞ്ഞു.നിലവിൽ കോൺഗ്രസ് നേതൃത്വംനൽകുന്ന മുന്നണിക്ക് യുപിഎ (യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്) എന്നാണ് പേര്. ഇതിൽ ഉൾപ്പെടാത്ത പാർട്ടികളും വിശാല സഖ്യത്തിൽ ഉള്ളതിനാലാണ് യുപിഎ ഒഴിവാക്കി ഇന്ത്യ എന്ന പേര് കണ്ടെത്തിയത്. ഇന്ത്യ സഖ്യത്തെ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി തന്നെ നയിച്ചേക്കുമെന്നാണ് വിവരം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൺവീനറായും പ്രവർത്തിക്കും. രണ്ട് സബ് കമ്മറ്റികളും രൂപീകരിക്കും. അടുത്ത പ്രതിപക്ഷ യോഗം മുംബൈയിൽ ചേരാനും യോഗത്തിൽ തീരുമാനമായി. തീയതി നിശ്ചയിച്ചിട്ടില്ല.

ഈ യോഗത്തിലായിരിക്കും അധ്യക്ഷൻ ഉൾപ്പെടെയുള്ള കാര്യത്തിൽ അന്തിമ തീരുമാനമാകുകയെന്നാണ് വിവരം.കഴിഞ്ഞമാസം 23-ന് പട്നയിൽചേർന്ന കൂട്ടായ്മയുടെ തുടർച്ചയായാണ് ഇന്ന് ബെംഗളൂരുവിൽ പ്രതിപക്ഷപാർട്ടികളുടെ രണ്ടാം യോഗം നടന്നത്. പട്നയിൽ 15 പാർട്ടികളാണ് പങ്കെടുത്തിരുന്നത്. എന്നാൽ 26 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 49 നേതാക്കൾ ബെംഗളൂരുവിലെ യോഗത്തിനെത്തി. എൻസിപി നേതാവ് ശരദ് പവാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സിപിഐ നേതാവ് ഡി. രാജ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സര്‍ക്കാര്‍ ജോലി നേടുന്നു: നഗ്നരായി യുവാക്കളുടെ പ്രതിഷേധം

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സര്‍ക്കാര്‍ ജോലി നേടുന്നതില്‍ പ്രതിഷേധവുമായി യുവാക്കള്‍. നഗ്നരായാണ് ഒരു കൂട്ടം യുവാക്കള്‍ പ്രതിഷേധം നടത്തിയത്.സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികളിലെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്താൻ വേണ്ടിയായിരുന്നു യുവാക്കള്‍ വേറിട്ട രീതിയില്‍ പ്രതിഷേധം നടത്തിയത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റില്‍ നടപടിയെടുക്കണമെന്ന ആവശ്യം നേരത്തെയും പലതവണ ഉന്നയിക്കപ്പെട്ടതാണെങ്കിലും ഇതാദ്യമായാണ് ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിക്കപ്പെടുന്നത്.

കൈകളില്‍ പ്ലക്കാര്‍ഡുമായി തെരുവിലൂടെ നടന്നായിരുന്നു യുവാക്കളുടെ പ്രതിഷേധം.വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ജോലി നേടിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്നത്. യുവാക്കളുടെ പ്രതിഷേധ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. നഗ്നരായി റോഡിലൂടെ നടന്നു നീങ്ങുന്ന യുവാക്കളെ വീഡിയോയില്‍ കാണാം. തങ്ങളുടെ പ്രതിഷേധം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താൻ ഇവര്‍ ചില വിവിഐപി വാഹനങ്ങളുടെ പിന്നാലെ ഓടുന്നതും വീഡിയോയിലുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group