ബംഗളൂരു: രാഹുല്‍ ഗാന്ധിയുടെ കോലാര്‍ സന്ദര്‍ശനം ഏപ്രില്‍ 16ലേക്ക് മാറ്റി. ഇത് മൂന്നാം തവണയാണ് പരിപാടി മാറ്റുന്നത്.എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുന്നതിലേക്ക് വഴിവെച്ച പ്രസംഗം രാഹുല്‍ ഗാന്ധി നടത്തിയത് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പു കാലത്ത് കോലാറിലായിരുന്നു.ഇതേ കോലാറില്‍ അയോഗ്യനാക്കപ്പെട്ടതിനുശേഷം എത്തി നിയമസഭ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന് രാഹുല്‍ തുടക്കമിടുമെന്നാണ് പാര്‍ട്ടി അറിയിച്ചത്.
ആദ്യം ഏപ്രില്‍ അഞ്ചിനും പിന്നീട് ഏപ്രില്‍ ഒമ്ബതിലേക്കുമായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇത് വീണ്ടും ഏപ്രില്‍ 16ലേക്ക് മാറ്റുകയായിരുന്നു.കോലാറില്‍ നടക്കുന്ന പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ജയ്ഭാരത് യാത്ര രാഹുല്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.
വ്യാജ സിംകാര്‍ഡ്: നിയന്ത്രണം ഏര്‍പ്പെടുത്തി ടെലികോം വകുപ്പ്
ന്യൂഡല്‍ഹി: ഒരു തിരിച്ചറിയല്‍ രേഖ അടിസ്ഥാനമാക്കി നല്കുന്ന സിംകാര്‍ഡുകളുടെ എണ്ണം അഞ്ചാക്കി കുറച്ച് ടെലികോം വകുപ്പ്.ഇതുവരെ ഒമ്ബത് സിം കാര്‍ഡുകള്‍ ഒരു ഐ.ഡിയിലൂടെ ലഭിക്കുമായിരുന്നു. വ്യാജ സിംകാര്‍ഡുകളുടെ എണ്ണവും ഇതിലൂടെയുള്ള തട്ടിപ്പുകളും കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് കെ.വൈ.സി.(നോ യുര്‍ കസ്റ്റമര്‍) മാനദണ്ഡങ്ങള്‍ പുതുക്കാന്‍ ടെലികോം വകുപ്പ് തീരുമാനിച്ചത്.
സിം കാര്‍ഡുകള്‍ നല്‍കുന്നതിന് രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് പരിശോധിച്ചുറപ്പിക്കുക, സിം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്താല്‍ പിഴയും തടവും ഉള്‍പ്പെടെയുള്ള ശിക്ഷ ഉറപ്പാക്കുക തുടങ്ങിയ പരിഷ്കാരങ്ങളാണ് വരാന്‍ പോകുന്നത്.ടെലികോം അനലിറ്റിക്സ് ഫൊര്‍ ഫ്രോഡ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (ടി.എ.എഫ്-സി.ഒ.പി) പോര്‍ട്ടല്‍ രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയിലുടനീളം ആരംഭിക്കാനും ടെലികോം വകുപ്പ് പദ്ധതിയിടുന്നുണ്ട്.
നിലവില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളെ കൂടാതെ രാജസ്ഥാന്, തെലങ്കാന, ജമ്മു ആന്‍ഡ് കാശ്മീര്‍ തുടങ്ങിയിടങ്ങളിലും മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും. ഓരോരുത്തരുടെയും പേരില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ കണക്ഷനുകളുടെ എണ്ണം പരിശോധിക്കാനും കൂടുതല്‍ മൊബൈല്‍ കണക്ഷനുകള്‍ ഉണ്ടെങ്കില്‍ ആവശ്യമായ നടപടി സ്വീകരിക്കാനുമാണ് നീക്കം. സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസറ്റര്‍ പോര്‍ട്ടലുമായി സംയോജിപ്പിക്കുന്നതിലൂടെ പദ്ധതി കൂടുതല്‍ കാര്യക്ഷമമാകും.
പുതിയ കെ.വൈ.സി മാനദണ്ഡങ്ങള്‍ റിസര്‍വ് ബാങ്ക്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം മറ്റ് സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുമായി കൂടിയാലോചിച്ച് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഇന്റലിജന്‍സ് യൂണിറ്റ് (എ.ഐ ആന്‍ഡ് ഡി.ഇ.യു) വിഭാഗം ആറ് മാസത്തിനകം അറിയിക്കും.സി.ഇ.ഐ.ആര് പോര്ട്ടല്ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ബ്ലാക്ക്ലിസ്റ്റ് ചെയ്ത മൊബൈല്‍ ഉപകരണങ്ങള്‍ പങ്കിടുന്നതിനുള്ള കേന്ദ്ര സംവിധാനം, ഒരു നെറ്റ്വര്ക്കില് ബ്ലാക്ക്ലിസ്റ്റ് ചെയ്തിരിക്കുന്ന ഉപകരണങ്ങള്‍ ഉപകരണത്തിലെ സിം കാര്‍ഡ് മാറിയാലും മറ്റ് നെറ്റ്വര്ക്കുകളില് പ്രവര്‍ത്തിക്കില്ല.
പോര്‍ട്ടല്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഉപകരണങ്ങളുടെ ആധികാരികത പരിശോധിക്കാനും മോഷ്ടിച്ച മൊബൈല്‍ ഉപകരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാനും കഴിയും. 2019-ല്‍ ആരംഭിച്ച സി.ഇ.ഐ.ആര് പോര്‍ട്ടല്‍ കഴിഞ്ഞ മാസം രാജ്യത്തെ എല്ലാ വരിക്കാര്‍ക്കും ലഭ്യമാക്കി.തട്ടിപ്പ് സിം കാര്‍ഡുകള്‍ തിരിച്ചറിയുന്നതിനും അവ ബ്ലോക്ക് ചെയ്യുന്നതിനുമായി, ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി പ്രക്രിയ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ 97 ശതമാനം സിം കാര്‍ഡുകളും നല്‍കുന്നതിന് രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് പരിശോധിച്ചുറപ്പിച്ചിട്ടുണ്ട്