Home Featured രാഹുലിനെ കേസിൽ കുടുക്കിയത് കോലാറിൽ ആവേശം പകർന്ന പ്രസംഗം?

രാഹുലിനെ കേസിൽ കുടുക്കിയത് കോലാറിൽ ആവേശം പകർന്ന പ്രസംഗം?

ബെംഗളൂരു : 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിലെ കോലാറിൽ പ്രവർത്തകരെ ആവേശം കൊള്ളിച്ച രാഹുൽഗാന്ധിയുടെ പ്രസംഗമാണ് അദ്ദേഹത്തെ രണ്ടുവർഷം തടവിന് ശിക്ഷിക്കുന്ന കേസിന് കാരണമായത്.തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്നതിനിടെ 2019 ഏപ്രിൽ 13- നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ കൂടിയായിരുന്ന രാഹുൽ ഗാന്ധി കോലാറിലെ പ്രചാരണയോഗത്തിനെത്തിയത്. നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത സമ്മേളനത്തിൽ പ്രസംഗിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ രാഹുൽ ആഞ്ഞടിക്കുകയായിരുന്നു.

രണ്ടുകോടി പേർക്ക് തൊഴിൽനൽകാമെന്നു പറഞ്ഞു. കർഷകരുടെ വായ്പകൾ എഴുതിത്തള്ളുമെന്ന് പറഞ്ഞു..’ ഇങ്ങനെ തുടങ്ങിയ പ്രസംഗം, പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ പാഴായിപ്പോയെന്ന് വിവരിച്ചുകൊണ്ട് മുന്നേറി. പിന്നീടാണ് കാവൽക്കാരൻ നൂറ് ശതമാനം കള്ളനാണ് എന്ന് പറഞ്ഞ് പ്രധാനമന്ത്രിക്കെതിരേ കത്തിക്കയറിയത്.’നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്യ, ലളിത് മോദി, അനിൽ അംബാനി, നരേന്ദ്രമോദി…ഇവർ കള്ളൻമാരുടെ സംഘമാണ്’ -രാഹുൽപറഞ്ഞു.

നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി എന്നിങ്ങനെ കള്ളന്മാരുടെ പേരുകൾക്കൊപ്പം മോദി, മോദി എന്നുവരുന്നതെന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.കുറച്ചുകൂടി തിരഞ്ഞാൽ കൂടുതൽ മോദിമാരെ കാണാനാകുമെന്നും പറഞ്ഞു.ഈ പരാമർശമാണ് രാഹുൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന തരത്തിൽ ആക്ഷേപത്തിനിടയാക്കിയത്. ആർപ്പുവിളിച്ചാണ് അദ്ദേഹത്തിന്റെ വാക്കുകളെ പ്രവർത്തകർ എതിരേറ്റത്.കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. 2019 ഏപ്രിൽ 18-നും 23-നും രണ്ടു ഘട്ടങ്ങളിലായാണ് കർണാടകത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാനത്ത് ബാറുകളെപോലെ കള്ളുഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളെപോലെ കള്ളുഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വരുന്നു. ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ മദ്യനയത്തില്‍ കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കാന്‍ തീരുമാനമുണ്ടാകുക.ഐടി പാര്‍ക്കുകളിലെ മദ്യകച്ചവടം ബാറുടമകള്‍ക്ക് നല്‍കില്ല. കള്ളുഷോപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്നാണ് എക്സൈസിന്റെ ശുപാര്‍ശ.പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമില്ല. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമാണ് ക്ലാസിഫിക്കേഷന്‍ മദ്യനയത്തിലെ കരടില്‍ ഉള്‍പ്പെടുത്തിയത്.

ബാറുകളിലെ ക്ലാസിഫിക്കേഷന്‍ നല്‍കുന്നത് പോലെ കള്ള് ഷാപ്പുകള്‍ക്കും ക്ലാസിഫിക്കേഷന്‍ വരും. അതായത് ഇനി മുതല്‍ കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി വരും.ഷാപ്പുകള്‍ കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ ലൈന്‍ വഴിയാക്കും. നിലവില്‍ കളക്ടര്‍മാരുടെ സാധ്യത്തില്‍ നറുകിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാര്‍ക്ക് നല്‍കുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ ടോഡി ബോര്‍ഡ് കഴിഞ്ഞ മദ്യനയത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്.

ഒരു തെങ്ങില്‍ നിന്നും നിലവില്‍ രണ്ട് ലിറ്റ‍ര്‍ കള്ള് ചെത്താനാണ് അനുമതി.അളവ് കൂട്ടാന്‍ അനുമതി വേണമെന്ന ചെത്ത് തൊഴിലാളികളുടെ ആവശ്യം പഠിക്കാന്‍ സമിതിയെ വെക്കാനും നയത്തില്‍ തീരുമാനമുണ്ടാകും. ഐടി പാര്‍ക്കുകളിലെ മദ്യവില്‍പ്പനയായിരുന്നു കഴിഞ്ഞ നയത്തിലെ പ്രധാന ശുപാര്‍ശ. പക്ഷേ മദ്യവില്‍പ്പന ആരു നടത്തുമെന്ന കാര്യത്തിലായിരുന്ന തര്‍ക്കം. ഐടി പാര്‍ക്കുകളിലെ ബാറ് നടത്തിപ്പ് നിലവില്‍ ബാറുകള്‍ നടത്തിയ പരിചയമുള്ള അബ്കാരിക്ക് നല്‍കണമെന്ന ചര്‍ച്ചയും ഉയര്‍ന്നിരുന്നു. ഒടുവില്‍ ഐടി പാര്‍ക്കിലെ ക്ലബുകള്‍ക്ക് തന്നെ ബാ‌ര്‍ നടത്തിപ്പിന്‍്റെ ചുമതല നല്‍കാനാണ് തീരുമാനം

You may also like

error: Content is protected !!
Join Our WhatsApp Group