കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നല്‍കിയ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ രണ്ട് മണിക്കൂറിനുള്ളില്‍ നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി.കോണ്‍ഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും അഞ്ച് മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.അഴിമതിരഹിതമായ സംശുദ്ധ ഭരണം താന്‍ ഉറപ്പ് നല്‍കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. തങ്ങള്‍ ഒരിക്കലും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കാറില്ല. കര്‍ണാടകയില്‍ വെറുപ്പിനെതിരെ സ്‌നേഹം ജയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജി. പരമേശ്വര, കെ.എച്ച് മുനിയപ്പ, കെ.ജെ ജോര്‍ജ്, എം.ബി പാട്ടീല്‍, സതീഷ് ജാര്‍ക്കിഹോളി, പ്രിയാങ്ക ഖാര്‍ഗെ, രാമലിംഗ റെഡ്ഡി, ബി. ഇസഡ്, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍.പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിങ് സുഖു, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങിയവര്‍ ചടങ്ങിനെത്തിയിരുന്നു.സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, കമല്‍ഹാസന്‍, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.
ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽ നിന്ന് ദിവസവും അടിച്ചുമാറ്റുന്നത് ശരാശരി 70 ലക്ഷം രൂപ
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിലൂടെ ഒരുദിവസം മലയാളിക്ക് നഷ്ടമാകുന്നത് ശരാരശരി 70 ലക്ഷം രൂപ. പണം നഷ്ടമായെന്ന് കാട്ടി കേരളത്തിൽ സൈബർ പോലീസിന് ദിവസവും ലഭിക്കുന്നത് 80 മുതൽ 90 വരെ പരാതികൾ. കഴിഞ്ഞ വർഷം അറുനൂറോളം ഓൺലൈൻ തട്ടിപ്പ് കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഓൺലൈൻ തട്ടിപ്പുകൾക്ക് ഒരോ ദിവസവും പുതിയ രീതികളാണ്.
തട്ടിപ്പുകൾ വ്യാപകമായതോടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബാങ്കിങ് സ്ഥാപനങ്ങളും പലവട്ടം മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഒരു മാറ്റവും ഇല്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഉത്തരേന്ത്യയിൽ നിന്നുള്ള സംഘമാണ് പല തട്ടിപ്പുകളുടെയും പിന്നിൽ. ഝാർഖണ്ഡിലെ ജംതാരയാണ് പലപ്പോഴും തട്ടിപ്പിന്റെ ഉറവിടം ആകുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.