ബംഗളൂരു: പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന കോൺഗ്രസ് അധ്യക്ഷന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും പ്രവർത്തിക്കാനും പാർട്ടിയെ മുന്നോട്ട് നയിക്കാനുമുള്ള അവസരമുണ്ടായിരിക്കുമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ട് സ്ഥാനാർത്ഥികൾക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അവരിലാരെയെങ്കിലും റിമോട്ട് കൺട്രോൾ എന്ന് വിളിക്കുന്നത് ഇരുവരെയും അപമാനിക്കലാണ് എന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംവദിക്കുകയായിരുന്നു രാഹുൽ.
22 വർഷത്തിനു ശേഷമാണ് കോൺഗ്രസ് അധ്യക്ഷ പദത്തിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 17നാണ് തെരഞ്ഞെടുപ്പ്. മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് സ്ഥാനാർത്ഥികൾ. ഒക്ടോബർ 19നാണ് വോട്ടെണ്ണൽ. ഞങ്ങളുടേത് ഒരു ഫാസിസ്റ്റ് പാർട്ടിയൊന്നുമല്ല. അഭിപ്രായപ്രകടനങ്ങളിലും ചർച്ചകളിലും വിശ്വസിക്കുന്നവരാണ് ഞങ്ങൾ. തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഒരു ടീമായി പ്രവർത്തിക്കണണെന്ന് ഞങ്ങൾക്കറിയാം. രാഹുൽ ഗാന്ധി പറഞ്ഞു.
ഭാരതം സംസ്ഥാനങ്ങളുടെ ഏകോപനമാണ്. അതായത് നമ്മുടെ വ്യത്യസ്ത ഭാഷകൾ, സംസ്ഥാനങ്ങൾ, പാരമ്പര്യം എല്ലാത്തിനും അതിന്റേതായ പ്രധാന്യമുണ്ട്. അതാണ് നമ്മുടെ രാജ്യത്തിന്റെ ശൈലി. രാജ്യത്ത് വെറുപ്പും വിദ്വേഷവും പകർത്തുന്നത് ദേശദ്രോഹപ്രവർത്തനമാണ്. വെറുപ്പും അക്രമവും പരത്തുന്നവർക്കെതിരെ പോരാടും. വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് രാജ്യത്തെ വിഭജിക്കാനാണ് ബിജെപിയുടെ ശ്രമം. അതൊന്നും രാജ്യത്തിന്റെ വളർച്ചയെ സഹായിക്കുന്ന ഘടകങ്ങളല്ല. അതുകൊണ്ടാണ് കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. താൻ മാത്രമല്ല, ലക്ഷക്കണക്കിന് ജനങ്ങളാണ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. ബിജെപിയുടെ രാഷ്ട്രീയം കൊണ്ട് ഇന്ത്യ മടുത്തിരിക്കുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ജനങ്ങൾ വലയുകയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
അതേസമയം, മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ലഭിക്കുന്ന പരസ്യ പിന്തുണയിൽ എഐസിസി നേതാക്കൾക്ക് പങ്കുണ്ടെന്ന് ശശി തരൂർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയോട് ഇക്കാര്യത്തിൽ തന്റെ പരാതി അറിയിക്കുമെന്ന് ശശി തരൂർ മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ എഐസിസി നേതാക്കളുടെ പങ്ക് സംബന്ധിച്ച് തെളിവ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഖാർഗെയ്ക്ക് പിസിസികൾ പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിന് പിന്നിൽ എഐസിസി നേതാക്കളാണെന്ന് കേൾക്കുന്നു. പക്ഷെ തെളിവ് കിട്ടിയിട്ടില്ല. വോട്ടെടുപ്പിലെ രഹസ്യ ബാലറ്റ് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു,’ ശശി തരൂർ പറഞ്ഞു.
രാജ്യത്ത് ഏറ്റവുമധികം ശൈശവ വിവാഹം ജാര്‍ഖണ്ഡില്‍, പുതിയ കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും അധികം ശൈശവ വിവാഹം നടക്കുന്നത് ജാര്‍ഖണ്ഡിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഡെമോഗ്രാഫിക് റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്താക്കുന്നത്.
ഗ്രാമ പ്രദേശങ്ങളില്‍ 7.3 ശതമാനവും. നഗര പ്രദേശങ്ങളില്‍ 3 ശതമാനവും നടക്കുന്നത് ശൈശവ വിവാഹങ്ങള്‍ എന്നാണ് കണക്ക്. കണക്കനുസരിച്ച് 5.8 ശതമാനം പെണ്‍കുട്ടികളാണ് സംസ്ഥാനത്ത് ശൈശവ വിവാഹത്തിന് ഇരയാകുന്നത്.
ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍21 വയസ് തികയും മുമ്ബേ പകുതിയലധികം പെണ്‍കുട്ടികളും വിവാഹിതാരാകുന്നു. ജാര്‍ഖണ്ഡില്‍ 54.6 ശതമാനം പേരും ബംഗാളില്‍ 54.9 ശതമാനം സ്തീകളും 21 വയസിന് മുമ്ബ് വിവാഹിതരാകുന്നു എന്നാണ് കണക്കുകള്‍. 21 വയസ് എത്തും മുമ്ബ് വിവാഹിതരാകുന്ന കുട്ടികളുടെ ദേശീയ ശരാശരി 29.5 ശതമാനമാണ്. ദുര്‍മന്ത്രവാദങ്ങളെ തുടര്‍ന്നുണ്ടാകുന്ന കണക്കുകളിലും ജാര്‍ഖണ്ഡ് ഏറെ മുമ്ബിലാണ്.
നാഷണല്‍ ക്രൈംസ് റെക്കോഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2015 മുതലുള്ള കാലയളവില്‍ നിരവധി പേരാണ് ദുര്‍മന്ത്രവാദങ്ങള്‍ക്ക് ഇരയായി സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. 2015 ല്‍ 32 പേരും 2016ല്‍ 27 പേരും ദുര്‍മന്ത്രവാദത്തിന്റെ ഇരകളായി. 2017ല്‍ 19 പരും 2018ല്‍ 18 പേരും ദുര്‍മന്ത്രവാദങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടു. 2019 15 പേരാണ് സമാനമായ രീതിയില്‍ കൊല ചെയ്യപ്പെട്ടത്. സംസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നതും, 14 വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതും വലിയ വാര്‍ത്തകളായിരുന്നു.
കഴിഞ്ഞ മാസം കേരളത്തില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരാന്‍ പോയ സംഘത്തെയും ജാര്‍ഖണ്ഡില്‍ ഗ്രാമവാസികള്‍ ബന്ദികളാക്കിയിരുന്നു.
ഇടുക്കി സ്വദേശികളായ യുവാക്കളായിരുന്നു ജാര്‍ഖണ്ഡില്‍ ബന്ധികളാക്കപ്പെട്ടത്. കേരളത്തില്‍ പണിയെടുത്ത തൊഴിലാളികള്‍ക്ക് കുടിശിക നല്‍കാന്‍ ഉണ്ടെന്നും 2.9 ലക്ഷം രൂപ നല്‍കണമെന്നുമായിരുന്നു ഗ്രാമവാസികളുടെ ആവശ്യം. തലസ്ഥാനമായ റാഞ്ചിയില്‍നിന്ന് 285 കിലോമീറ്ററോളം അകലെയുള്ള ദുംക ജില്ലയിലെ ഒരു ഗ്രാമത്തിലെത്തിലാണ് യുവാക്കള്‍ ബന്ധികളാക്കപ്പെട്ടത്.
20 തൊഴിലാളികള്‍ ഉണ്ടെന്നും കേരളത്തിലേക്കു കൊണ്ടുപോകാമെന്നും അറിയിച്ചാണ് ഇടുക്കി സ്വദേശികളെ ഇവര്‍ ഗ്രാമത്തിലെത്തിച്ചത്. ഇവിടെ എത്തിയ യുവാക്കളെ 150 ഓളം പേര്‍ ചേര്‍ന്ന് ബന്ധിയാക്കുകയായിരുന്നു. പിടിയിലാകുന്നതിന് മുമ്ബ് ഒപ്പമുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാളാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് സംഭവം അറിഞ്ഞതോടെ കേരള പോലീസ് വിഷയത്തില്‍ ഇടസപെടുകയും ജാര്‍ഖണ്ഡിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് ജാര്‍ഖണ്ഡ് പോലീസ് ഇരുവരെയും മോചിപ്പിച്ചത്.