മംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിെന്‍റ ഭാഗമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്ത വ്യാഴാഴ്ച മംഗളൂരു നഗരത്തില്‍ റോഡ്ഷോ നടത്തുമെന്ന് എ.ഐ.സി.സി സെക്രട്ടറിയും അങ്കമാലി എം.എല്‍.എയുമായ റോജി എം ജോണ്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് കവാട പരിസരത്ത് നിന്നാരംഭിച്ച് രണ്ടു കിലോമീറ്റര്‍ നഗരം ചുറ്റി എ.ബി.ഷെട്ടി സര്‍ക്ക്ളില്‍ സമാപിക്കും.
ഇവിടെ രാഹുല്‍ ഗാന്ധി പ്രസംഗിക്കും.കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്,എന്‍.എസ്.യു-ഐ നേതാക്കളും പ്രവര്‍ത്തകരും അണി ചേരും.ദക്ഷിണ കന്നട ജില്ലയിലെ മംഗളൂരു,മംഗളൂരു നോര്‍ത്ത്,മംഗളൂരു സൗത്ത്,മൂഡബിദ്രി, പുത്തൂര്‍, ബെല്‍ത്തങ്ങാടി, സുള്ള്യ, ബണ്ട്വാള്‍ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ റോഡ്ഷോയിലും സമാപന റാലിയിലും സംബന്ധിച്ചു.
ഉടുപ്പി ജില്ലയിലെ കൗപ് മണ്ഡലത്തില്‍ മത്സ്യത്തൊഴിലാളികളുമായി രാഹുല്‍ ഗാന്ധി സംവദിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ഫെബ്രുവരി 11ന് മംഗളൂരുവില്‍ റോഡ്ഷോ നടത്താന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍, സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഉപേക്ഷിക്കേണ്ടിവന്നു.ബി.ജെ.പിയിലെ ആഭ്യന്തര കലഹങ്ങളാണ് സുരക്ഷക്ക് ഭീഷണിയെന്നായിരുന്നു നിരീക്ഷണം. സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ആഭ്യന്തര കലഹം നേതൃത്വത്തിന് തലവേദനയായി തുടരുകയാണിപ്പോള്‍.
വിമാനത്തിനുള്ളില്‍ വഴക്ക്, സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച് പ്രതികാരം
ദില്ലിയിലേക്കുള്ള വിമാനത്തില്‍ മദ്യപിച്ചയാള്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചു. ഞായറാഴ്ച്ച രാത്രി 9 മണിയോടെ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം ദില്ലി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.ന്യൂയോര്‍ക്കില്‍ നിന്ന് എത്തിയ അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് നമ്ബര്‍ എഎ 292-ലാണ് സംഭവം.മദ്യപിച്ച് നിയന്ത്രണമില്ലാതിരുന്ന യാത്രികന്‍ സഹയാത്രികനുമായി തര്‍ക്കത്തിലേര്‍പ്പെടുകയും വഴക്കിനു പിന്നാലെ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിക്കുകയും ആയിരിന്നു.
ദല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ ക്രൂ അംഗങ്ങള്‍ സംഭവത്തെക്കുറിച്ച് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്‌എഫ്) ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് എയര്‍പോര്‍ട്ട് വ്യോമയാന സുരക്ഷാ വിഭാഗം മൂത്രമൊഴിച്ച യാത്രക്കാരനെ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി.